ദില്ലിയില്‍ പൊലീസിന്‍റെ കണ്ണില്‍ മുളക് പൊടിയെറിഞ്ഞ് പ്രതിയെ രക്ഷപ്പെടുത്തി

Published : Feb 20, 2018, 11:07 AM ISTUpdated : Oct 05, 2018, 12:22 AM IST
ദില്ലിയില്‍ പൊലീസിന്‍റെ കണ്ണില്‍ മുളക് പൊടിയെറിഞ്ഞ് പ്രതിയെ രക്ഷപ്പെടുത്തി

Synopsis

ദില്ലി: ദില്ലിയില്‍ പൊലീസുകാരുടെ കണ്ണില്‍ മുളക് പൊടിയെറിഞ്ഞ് കൊലപാതകക്കുറ്റത്തിന് ജയിലില്‍ കഴിയുന്ന പ്രതിയെ രക്ഷപ്പെടുത്തി.  തിങ്കളാഴ്ചയാണ് സംഭവം. ആശുപത്രിയില്‍ പോയി മടങ്ങവേ വഴിമധ്യേയാണ് പൊലീസുകാരെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തിയത്.

സഞ്ജയ് അലിയാസ് എന്ന പ്രതിയാണ് രക്ഷപ്പെട്ടത്. കൊലപാതകക്കുറ്റത്തില്‍ പ്രതിയായ സഞ്ജയ് മന്‍ഡോലി ജയിലിലായിരുന്നു.
മൗലാനാ ആസാദ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചികിത്സക്കായി പോയതായിരുന്നു പ്രതി. രാവിലെ 11.20 ന് പൊലീസുകാരുടെ ഒപ്പം ജയിലിലേക്ക് തിരിച്ചുവരുമ്പോളാണ് സംഭവം. 

ഒരുകൂട്ടം ആള്‍ക്കാര്‍ ബൈക്കിലെത്തി കൂടെയുണ്ടായിരുന്ന പൊലീസുകാരുടെ കണ്ണില്‍ മുളകുപൊടി എറിയുകയായിരുന്നു. തുടര്‍ന്ന് പ്രതിയായ സഞ്ജയ് ഇവരുടെ കൂടെ ബൈക്കില്‍ രക്ഷപ്പെട്ടു. പ്രതിയെ തടയാനായി പൊലീസ് വെടിവെച്ചെങ്കിലും ഇയാള്‍ രക്ഷപ്പെട്ടു. സഞ്ജയ്ക്കും കൂട്ടാളികള്‍ക്കും  വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അര്‍ധരാത്രിയിൽ വിശ്രമമുറിയിൽ ഒളിച്ചിരുന്ന അജ്ഞാതനെ കണ്ട് നഴ്സ് നിലവിളിച്ചു, പിന്നാലെ ഇറങ്ങിയോടി, ആരോഗ്യ കേന്ദ്രത്തിൽ സുരക്ഷാ വീഴ്ച, പ്രതിഷേധം
'യോഗത്തിൽ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങി പോകേണ്ടി വന്നു, അപമാനിച്ചത് ഡിസിസി ജനറൽ സെക്രട്ടി'; വെളിപ്പെടുത്തലുമായി ആര്‍ രശ്മി