സ്വത്തിനായി മക്കള്‍ അച്ഛനെ തല്ലിക്കൊന്നു; കൂട്ടുനിന്ന സിപിഎം നേതാവിന് തടവും പിഴയും

Published : Nov 01, 2017, 06:03 PM ISTUpdated : Oct 05, 2018, 01:46 AM IST
സ്വത്തിനായി മക്കള്‍ അച്ഛനെ തല്ലിക്കൊന്നു; കൂട്ടുനിന്ന സിപിഎം നേതാവിന് തടവും പിഴയും

Synopsis

തിരുവനന്തപുരം: സ്വത്തിനായി അച്ഛനെ തല്ലികൊന്ന കേസിൽ  സിപിഎം ഏര്യാ കമ്മിറ്റി അംഗം ഉള്‍പ്പെടെയുള്ളവർക്ക് തടവും പിഴയും. കഴക്കൂട്ടം സിപിഎം ഏരിയാ കമ്മിറ്റി അംഗം സ്നാഗപ്പന് ഏഴു വർഷം പിഴ തിരുവനന്തപുരം അതിവേഗ കോടതി വിധിച്ചു. കേസിലെ പ്രതികളെ സഹായിച്ചതിനും തെളിവു നശിച്ചപ്പതിനുമാണ് ശിക്ഷ.

10 വർഷം മുമ്പാണ് മരിയാപുരം സ്വദേശിയായ ഡൊമനിക്കിനെ സ്വത്തു തർക്കത്തെ തുടർന്ന് മക്കളും മരുമക്കളും ചേർന്ന് തല്ലികൊന്നത്. കൊലപാതകം ആത്മഹത്യയാക്കാ മാറ്റാനായി സ്നാഗപ്പൻറെ സഹായത്തോടെ പ്രതികള്‍ ശ്രമിച്ചതായി ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. കേസിലെ ഒന്നാം പ്രതിയും കൊല്ലപ്പെട്ട ഡൊമനിക്കിൻറെ മരുകനുമായ ബിജിൽ റോക്കി, മകള്‍ ഷാമിനി എന്നിവർക്ക് ജീവപര്യന്തം ശിക്ഷിച്ചു. കേസിലെ മറ്റൊരു പ്രതിയായ ഡൊമനിക്കിൻറെ മകൻ സംഭവം നടക്കുമ്പോള്‍ പ്രയാപൂർത്തിയാകാത്തതിനാൽ പ്രത്യേകം വിചാരണ നടത്തും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഐഎഎസ് പദവിയിൽ വിരമിച്ചു, 67 വയസ് പിന്നിട്ടിട്ടും സർക്കാർ പദവിയിൽ; ഷെയ്‌ക് പരീതിൻ്റെ സേവന കാലാവധി വീണ്ടും നീട്ടി
'ഭരണവിരുദ്ധ വികാരം പ്രാദേശിക ജനവിധിയെ ബാധിച്ചു' എ പത്മകുമാറിനെതിരായ സംഘടനാ നിലപാട് ശരിയെന്ന് സിപിഎം സെക്രട്ടേറിയറ്റ്