ദർഗയിൽ കൂട്ടക്കുരുതി; കൊല്ലപ്പെട്ടത് 20 വിശ്വാസികള്‍

Published : Apr 02, 2017, 05:13 PM ISTUpdated : Oct 04, 2018, 07:56 PM IST
ദർഗയിൽ കൂട്ടക്കുരുതി; കൊല്ലപ്പെട്ടത് 20 വിശ്വാസികള്‍

Synopsis

പാകിസ്ഥാനിലെ സർഗോതയിൽ മനോരോഗിയായ ദർഗ ചുമതലക്കാരൻ 20 വിശ്വാസികളെ കൊലപ്പെടുത്തി. ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തിയാണ് കൂട്ടക്കൊല നടത്തിയത്.
ദർഗയുടെ അധികാരതർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം

പഞ്ചാബ് പ്രവിശ്യയിലെ സർഗോധയിലുള്ള മുഹമ്മദ് അലി ഗുജ്ജർ ദർഗയിലാണ് സംഭവം. മയക്കുമരുന്ന് നൽകി ക്രൂരമായി മർദ്ദിച്ച  ശേഷമാണ് ദർഗ ചുമതലക്കാരനായ അബ്ദുൽ വഹീദ് വിശ്വാസികളെ കത്തി കൊണ്ട് കൊലപ്പെടുത്തിയത്.

മാനസിക വൈകല്യമുള്ള ഇയാൾ വിശ്വാസികളുടെ കഴുത്തിന് പിറകിലായാണ് കുത്തിയത്.  മൃതശരീരങ്ങളിൽ ചിലത് വിവസ്ത്രമാക്കപ്പെട്ട നിലയിലുമായിരുന്നു. ഒരേ കുടുംബത്തിൽപ്പെട്ട ആറ് പേർ ഉൾപ്പടെ 20 പേരാണ് മരിച്ചു. രോഗശമനത്തിനായി എത്തുന്നവരെ   പീഡനമുറകൾക്ക് വിധേയരാക്കുന്ന ദുരാചാരം ഈ ദർഗയിൽ സാധാരണമായിരുന്നു.

രണ്ട് സഹായികളോടൊപ്പം   അബ്ദുൽ വഹീദ് വിശ്വാസികളെ ആക്രമിക്കുന്നത് കണ്ട ദൃക്സാക്ഷികളാണ് പൊലീസിനെ അറിയിച്ചത്.   രണ്ട് സ്ത്രീകൾ ഉൾപ്പടെ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 5 പേർ പൊലീസ് കസ്റ്റഡിയിലാണ്,

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കോടതി ഉത്തരവ് പാലിക്കണം, മക്കളെ ആവശ്യപ്പെട്ട് ഭാര്യ വിളിച്ചു', പിന്നാലെ കൊടുംക്രൂരത, രാമന്തളിയിൽ മരിച്ചത് 4 പേർ
കനാലിൽ പെട്ടന്നുണ്ടായത് വമ്പൻ ഗർത്തം, കുഴിയിലേക്ക് വീണ് ബോട്ടുകൾ, ചെളിയിൽ കുടുങ്ങി ആളുകൾ, അടിയന്തരാവസ്ഥ