യുവതിയെ വെട്ടിക്കൊന്നു

Published : Dec 25, 2017, 11:02 PM ISTUpdated : Oct 05, 2018, 02:26 AM IST
യുവതിയെ വെട്ടിക്കൊന്നു

Synopsis

കൊല്ലം: കൊല്ലം കണ്ണനല്ലൂരില്‍ യുവതിയെ വെട്ടിക്കൊന്നു. കിളികൊല്ലൂര്‍ സ്വദേശി സിനിത ആണ് മരിച്ചത്. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന സതീശനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്രിസ് മസ് ദിനത്തില്‍ ഉച്ചക്ക് 12 മണിയോടെയാണ് കണ്ണനല്ലൂര്‍ സ്വദേശി സിനിത കൊല്ലപ്പെടുന്നത്. മൂന്ന് മാസം മുന്പാണ് സിനിതയും മൂന്ന് മക്കളും കണ്ണനല്ലൂരിലെ ഒരു വീട്ടില്‍ വാടകക്ക് താമസം തുടങ്ങുന്നത്. എറണാകുളത്ത് ജോലി നോക്കുന്ന സിനിത ക്രിസ്മസ് അവധിക്ക് നാട്ടിലെത്തിയതാണ്.

കണ്ണനല്ലൂര്‍ സ്വദേശി സതീശന്‍ ഏതാനും വര്‍ഷങ്ങളായി സിനിതക്കൊപ്പം താമസിച്ച് വരികയാണ്.   സ്ഥിരം മദ്യപാനി ആയ സതീശന്‍ സിനിതയെ മര്‍ദിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ക്രിസ്മസ് ദിനത്തിലും പതിവ് പോലെ മദ്യപിച്ച സതീശന്‍ സിനിതയുമായി വഴക്കിട്ടു. അതിനൊടുവില്‍ ഇയാള്‍ സിനിതയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് അവിടെ നിന്ന് രക്ഷപെടാന്‍ ശ്രമിച്ച സതീശനെ  നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു.  മരിച്ച സിനിതയുടെ മൃതദേഹം കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒടുവിൽ ചൈന സമ്മതിച്ചു, ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാന് സാങ്കേതിക സഹായം നൽകി- റിപ്പോർട്ട്
താമരശ്ശേരിയിൽ ലഹരി മാഫിയ സംഘം തടവിലാക്കിയ യുവാവിനെ രക്ഷപ്പെടുത്തി പൊലീസ്; ബാംഗ്ലൂരുവിൽ നിന്നാണ് തട്ടിക്കൊണ്ടുവന്നത്