ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

Published : Feb 18, 2017, 05:37 PM ISTUpdated : Oct 05, 2018, 02:47 AM IST
ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

Synopsis

പത്തനംതിട്ട: പത്തനംതിട്ട കോന്നി തണ്ണിത്തോട്ടിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കോന്നി തണ്ണിത്തോട് സ്വദേശി റേച്ചൽ ഡാനിയലാണ് മരിച്ചത്. ഭർത്താവ്  തങ്കച്ചനെ പൊലീസ് കസ്റ്റഡിയിലെടുത്തു

തങ്കച്ചനും ഭാര്യ റേച്ചലും തമ്മിൽ കുറച്ച് ദിവസങ്ങളായി പിണക്കത്തിലായിരുന്നു. തങ്കച്ചൻ മദ്യപിച്ച് വന്ന് തന്നെ മർദ്ദിക്കുന്നതായി റേച്ചൽ പൊലീസിൽ പരാതിയും നൽകിയിരുന്നു.

ഇന്ന് രാവിലെ ഇരുവരും തമ്മിൽ വാക്കേറ്റം നടന്നു. പിന്നീട് കയ്യാങ്കളിയായി. തങ്കച്ചൻ അടുക്കള ഭാഗത്തിരുന് വാക്കത്തിയെടുത്ത് റേച്ചലിനെ വെട്ടാൻ ശ്രമിച്ചു. ഇറങ്ങിയോടിയ റേച്ചിലിനെ സമീപത്തെ പറമ്പിൻറെ ഭാഗത്ത് വച്ച് കടന്ന് പിടിച്ചു. കഴുത്തിൽ വെട്ടി..തറയിൽ വീണ റേച്ചലിൻറെ തലയ്ക്കും വെട്ടേറ്റു. ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടി.

റേച്ചലിനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും വഴി മധ്യേ റേച്ചൽ മരിച്ചു. സംഭവത്തിന് ശേഷം കടന്നു കളഞ്ഞ തങ്കച്ചനെ ചെക്പോസ്റ്റിന് സമീപം വച്ച് വനപാലകർ പിടികൂടി. ഇയാളെ പിന്നൂട് പൊലിസിന് കൈമാറി. കാട്ടിലേക്ക് രക്ഷപ്പെടാനായിരുന്നു ഇയാളുടെ ശ്രമം. റേച്ചൽ -തങ്കച്ചൻ ദമ്പതികൾക്ക് രണ്ട് ആൺമക്കളാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആരോഗ്യവകുപ്പ് ഡയറക്ടറുടെ സ്ഥലം മാറ്റത്തിനെതിരെ കെകെ ശൈലജ, 'നിപ-കൊവിഡ് പ്രതിരോധത്തിൽ മികച്ച പ്രവർത്തനം നടത്തിയ ഡോക്ടർ, ഈ ഘട്ടത്തിൽ മാറ്റരുതായിരുന്നു'
എന്തായിരിക്കും സർക്കാർ ജീവനക്കാർക്കായി സതീശൻ ബജറ്റിൽ ഒരുക്കുന്ന വിസ്മയം, ആദ്യ​ ഗഡു ഡിഎ മുൻകാല പ്രാബല്യത്തോടെ നൽകുമോ?