
ബ്രൂണേസ് അയേസ്: സാത്താന്‍ പൂജയ്ക്കായി ഗര്‍ഭിണിയായ 26കാരിയെ കൊലപ്പെടുത്തി. ഫെര്‍ണാണ്ട പെരേര എന്ന യുവതിയെയാണ് കൊന്നത്. അര്‍ജന്‍റീനയിലെ പട്ടണമായ റിന്‍കോണ്‍ ഡീ ലോസ് സക്കാസ് എന്ന സ്ഥലത്തെ മാലിന്യസംസ്‌കരണ കേന്ദ്രത്തിന് സമീപമാണ് കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ അണിഞ്ഞിരുന്ന മാലയിലൂടെയാണ് കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞത്. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ട യുവതിയുടെ മുന്‍ കാമുകനും സുഹൃത്തുക്കളുമാണ് പിടിയിലായത്. കൊലപാതകം നടത്തിയ സ്ഥലത്ത് വച്ച് തന്നെയാണ് മൃതദേഹം കത്തിച്ചത്. തുടര്‍ന്ന് 700 മൈല്‍ അകലെയുള്ള പ്രദേശത്ത് കൊണ്ടുവന്ന് പാതി കത്തിയ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. കൊലപാതകം നടന്ന സ്ഥലം സാത്താന്‍ പുജയ്ക്ക് കുപ്രസിദ്ധമാണ്. ഇതാണ് കൊലപാതകം സാത്താന്‍ പുജയ്ക്ക് വേണ്ടിയാണെന്ന സംശയം ഉയരാന്‍ കാരണം.
കൊലപാതകം നടന്ന സ്ഥലത്ത് സാത്താനിക് സംഗീതവും സാത്താന്‍ പൂജയ്ക്ക് ഉപയോഗിക്കുന്ന ചിഹ്നങ്ങളും കണ്ടെത്തിയിട്ടുണ്ട്. മുറിക്കുള്ളില്‍ കെട്ടിയിട്ട നിലയില്‍ ഒരു ആടിനേയും കണ്ടെത്തി. പ്രതികള്‍ക്ക് മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടെന്നും പോലീസ് സംശയിക്കുന്നു. അര്‍ജന്റീനയിലാണ് സംഭവം.
ഫെര്‍ണാണ്ട മറ്റൊരു യുവാവില്‍ നിന്നും ഗര്‍ഭിണിയായതാണ് കൊലപാതകം നടത്താന്‍ കാമുകനെ പ്രേരിപ്പിച്ചതെന്നാണ് പോലീസിന്‍റെ കണ്ടെത്തല്‍. മരിക്കുമ്പോള്‍ അവര്‍ ആറ് മാസം ഗര്‍ഭിണിയായിരുന്നു. മരണത്തിന് മുന്‍പ് ക്രൂരമായ ശാരീരിക പീഡനങ്ങള്‍ക്കും അവള്‍ ഇരയായി. രണ്ട് വര്‍ഷം മുമ്പ് ഒരു കൊലപാതക കേസില്‍ സാക്ഷി പറഞ്ഞതിലുള്ള വൈരാഗ്യവും ഫെര്‍ണാണ്ടയ്ക്ക് എതിരെയുണ്ടായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam