
കൊച്ചി: ഷംന തസ്നീമിന്റെ മരണത്തിൽ പ്രതിഷേധവുമായി കൊച്ചിയിലെ സൗഹൃദ വെൽഫെയർ സൊസൈറ്റി. കുറ്റക്കാർക്കെതിരെ നടപടി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സംഘടനയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിന് മുന്നിൽ യുവാക്കൾ ഉപവാസ സമരം തുടങ്ങി.
2016 ജൂലെ 18നായിരുന്നു കൊച്ചി മെഡിക്കൽ കോളജിലെ രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയായിരുന്ന കണ്ണൂർ സ്വദേശിനി ഷംന തസ്നിം ചികില്‍സക്കിടെ മരിച്ചത്.പനിയെ തുടര്‍ന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷംനയുടെ മരണത്തെ കുറിച്ച് അന്വേഷിച്ച രണ്ട് അന്വേഷണ കമ്മീഷനും ഡോക്ടർമാരുടെ വീഴ്ചയാണ് മരണകാരണം എന്ന് കണ്ടെത്തുകയും ചെയ്തു.വയറു വേദനയെ തുടർന്ന് സൗണ്ട് എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ ജെറിൻ മരിച്ചത് കഴിഞ്ഞ വർഷം മാർച്ചിൽ...ഈ സംഭവത്തിലും ഡോക്ടർമാർ തന്നെയായിരുന്നു പ്രതിക്കൂട്ടിൽ. സംഭവങ്ങളിൽ ഡോക്ടർമാർക്കെതിരെ നടപടിയെടുത്തിരുന്നു.എന്നാൽ കുറ്റക്കാരായവർക്ക് ശിക്ഷ ഉറപ്പാക്കണം എന്നാവശ്യപ്പെട്ടാണ് ഇപ്പോള് ഇവർ സമരം നടത്തുന്നത്..
ഞായറാഴ്ച കാൻസർ സെന്റർ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തുന്ന സാഹചര്യത്തിലാണ് സമരം.വൈകീട്ട് ആറ് വരെയാണ് ഉപവാസം.സമരത്തിൽ ഷംനയുടെയും ജെറിന്റെയും ബന്ധുക്കൾ പങ്കെടുക്കുന്നില്ല
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam