യുവാവിനെ വാഹനമിടിച്ച് കൊലപ്പെടുത്തി; രണ്ടുപേര്‍ കസ്റ്റഡിയില്‍

Published : Jan 04, 2018, 11:31 PM ISTUpdated : Oct 04, 2018, 04:24 PM IST
യുവാവിനെ വാഹനമിടിച്ച് കൊലപ്പെടുത്തി; രണ്ടുപേര്‍ കസ്റ്റഡിയില്‍

Synopsis

കൊല്ലം:ചാത്തന്നൂരില്‍ യുവാവിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. പള്ളിമണ്‍ സ്വദേശി ആകാശിനെയാണ് കഴിഞ്ഞ ദിവസം മൂന്നംഗ സംഘം പിക്കപ്പ് വാനിടിച്ച് കൊലപ്പെടുത്തിയത്. ചാത്തന്നൂര്‍ പള്ളിമണ്‍ സ്വദേശി ആകാശിന് ചൊവ്വാഴ്ച വൈകിട്ടാണ് പിക്കപ്പ് വാനിടിച്ച്  ഗുരുതര പരിക്കേല്‍ക്കുന്നത്.

മെഡിക്കല്‍ കോളേജ് ആശുപത്രിയിലത്തിച്ചെങ്കിലും ബുധനാഴ്ചയോടെ ആകാശ് മരിച്ചു. സുഹൃത്തുക്കളും ബന്ധുക്കളും നടത്തിയ അന്വേഷണത്തിലാണ് ആസൂത്രിതമായി വാഹനമിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് കണ്ടെത്തിയത്. പള്ളിമണ്‍ സ്കൂള്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗ്യാസ് ഏജന്‍സി ജീവനക്കാരും ആകാശും തമ്മില്‍ ചൊവ്വാഴ്ച ഉച്ചക്ക് ശേഷം വാക്കുതര്‍ക്കുണ്ടായിരുന്നു. 

തുടര്‍ന്ന് ആകാശ് ഏജന്‍സിയുടെ ഓഫീസിന്‍റെ ചില്ലുകളും പിക്കപ്പ് വാനിന്‍റെ ഗ്ലാസും അടിച്ചുതകര്‍ത്തു. ഇതിന് ശേഷം മടങ്ങവെ ഗ്യാസ് ഏജന്‍സിയിലെ ജീവനക്കാരര്‍ പിക്കപ്പ് വാനല്‍ പിന്തുടര്‍ന്ന് ആകാശിനെ ഇടിച്ചുവീഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് പിടികൂടി. ഗ്യാസ് ഏജന്‍സി ജീവനക്കാരായ അഞ്ചല്‍ സ്വദേശി മനീഷ്, വിജിത് എന്നിവരാണ് പിടിയിലായത്. സംഘത്തിലെ മൂന്നാമന് പ്രവീണിനായി പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇറാൻ പരമോന്നത നേതാവ് ഖമനെയി കൊല്ലപ്പെട്ടെന്ന അവകാശവാദവുമായി ഇസ്രയേൽ; തള്ളി ഇറാൻ
ഇറാന്റെ തന്ത്രപ്രധാന മേഖല, ഇസ്ഫഹാനിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ വ്യോമാക്രമണം ഉടനെന്ന് ഇസ്രയേൽ, ജനങ്ങൾക്ക് ഒഴിഞ്ഞുപോകാമെന്ന് മുന്നറിയിപ്പ്