കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരൻ എസ് ആർ വിനയകുമാർ സിപിഎം വിട്ടു. യുണൈറ്റഡ് ഇലക്ട്രിക്കൽസ് ഇൻഡസ്ട്രീസ് എംഡിയായിരുന്നു. സിപിഎം നേതൃത്വത്തിനെതിരെ വിനയകുമാർ കടുത്ത വിമർശനം ഉന്നയിച്ചു.
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരൻ എസ് ആർ വിനയകുമാർ സിപിഎം വിട്ടു. വിനയകുമാർ പാർട്ടി അംഗത്വം പുതുക്കിയില്ല. നേതൃത്വത്തോട് കലഹിച്ചാണ് തീരുമാനം. പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കൽസ് ഇൻഡസ്ട്രീസ് എംഡി ആയിരുന്നു. കേശവദാസപുരം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു. സിപിഎം നേതൃത്വത്തിനെതിരെ വിനയകുമാർ കടുത്ത വിമർശനം ഉന്നയിച്ചു. പാർട്ടി പിണറായിയുടെ പിടിയിലായെന്നാണ് വിമർശനം.










