ബിയർ കുപ്പി കൊണ്ട് തലക്കടിയേറ്റ യുവാവ് മരിച്ചു

Published : Jan 19, 2017, 10:55 AM ISTUpdated : Oct 05, 2018, 12:14 AM IST
ബിയർ കുപ്പി കൊണ്ട് തലക്കടിയേറ്റ യുവാവ് മരിച്ചു

Synopsis

തൊടുപുഴയിൽ ദൂരൂഹ സാഹചര്യത്തിൽ തലക്കടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു. സംഭവത്തിൽ കൗമാര പ്രായക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ വണ്ടമറ്റം അമ്പാട്ട് വീട്ടിൽ അർജ്ജുനാണ് തലക്കേറ്റ പരിക്കിനെ തുടർന്ന് മരിച്ചത്. ചൊവ്വാഴ്ച രാത്രിയിയിൽ ഐരാമ്പിളളി കവലയിൽ ബൈക്കിൽ നിന്ന് വീണ നിലയിൽ അർജ്ജുനെ നാട്ടുകാരാണ് സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചത്. റോഡിൽ വീഴുന്നതിന് മുമ്പ് അർജ്ജുന് പടിഞ്ഞാറേ കോടിക്കുളം വെളളംചിറയിലെ ഒരുവീട്ടിൽ വച്ച് മർദ്ദനമേറ്റതായ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൗമാരപ്രായക്കാരൻ അറസ്റ്റിലായത്.

അർജ്ജുന്‍റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനയച്ചു. മൂലമറ്റം സെന്ട് ജോസഫ് കോളേജ് ഡിഗ്രി വിദ്യാർത്ഥിയാണ് മരിച്ച അർജ്ജുൻ. സഹപാഠിയായ വിദ്യാർത്ഥിനിയുടെ വീട്ടിൽ വച്ച് സഹോദരന്‍റെ മർദ്ദനമേറ്റ അർജ്ജുൻ തിരികെ ബൈക്കോടിച്ചു വരുമ്പോൾ റോഡിലേക്കു കുഴഞ്ഞു വീഴുകയായിരുന്നെന്നാണ് വിവരം.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തീവ്രത 7.0, പ്രഭവ കേന്ദ്രം യിലാൻ; തായ്‌വാനിൽ വൻ ഭൂചലനം
മറ്റത്തൂരിൽ കൂട്ട നടപടിയുമായി കോണ്‍ഗ്രസ്, ബിജെപി പാളയത്തിലെത്തിയ എട്ട് പേര്‍ ഉള്‍പ്പെടെ പത്തുപേരെ പുറത്താക്കി, ചൊവ്വന്നൂരിലും നടപടി