ചികിത്സ ലഭിക്കാതെ മുരുകന്‍റെ മരണം; ഡോക്ടര്‍മാരുടെ അറസ്റ്റ് തടഞ്ഞു

Published : Sep 15, 2017, 02:09 PM ISTUpdated : Oct 05, 2018, 01:07 AM IST
ചികിത്സ ലഭിക്കാതെ മുരുകന്‍റെ മരണം; ഡോക്ടര്‍മാരുടെ അറസ്റ്റ് തടഞ്ഞു

Synopsis

കൊച്ചി: ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളിയായ മുരുകന്‍ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് പൊലീസ് പ്രതിചേര്‍ത്ത ഡോക്ടര്‍മാരുടെ അറസ്റ്റ് ഹൈക്കോടതി ഒരാഴ്ചത്തേക്ക് തടഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ  പിജി ഡോക്ടറായ പാഡ്രിക്, സീനിയര്‍ റെസിഡന്റ് ഡോക്ടര്‍ ശ്രീകാന്ത് എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് നിര്‍ദേശം. 

പൊലീസ് ഇവര്‍ക്കെതിരെ ചുമത്തിയ മനപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം എങ്ങനെ നിലനില്‍ക്കുമെന്നും കോടതി ചോദിച്ചു. മുരുകന്റെ ചികില്‍സയുമായി ബന്ധപ്പെട്ട് തങ്ങളുടെ ഭാഗത്ത് പിഴവ് ഉണ്ടായിട്ടില്ലെന്നും ഒഴിവുളള വെന്റിലേറ്റര്‍ സൗകര്യം ആശുപത്രിയില്‍ അന്നേരം ഇല്ലായിരുന്നെന്നുമാണ് ഡോക്ടര്‍മാരുടെ വാദം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഖത്തറിനെ നടുക്കി സ്ഫോടനം; ഉഗ്ര സ്ഫോടനമുണ്ടായത് ഫാക്ടറിയിൽ; നിരവധി പേർക്ക് പരിക്ക്, ആക്രമണമല്ലെന്ന് രാജ്യം, സാങ്കേതിക തകരാറെന്ന് വിശദീകരണം
യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ചർച്ച ഇന്ന് മുത്ൽ നിയമസഭയിൽ; മദ്യനയത്തിലും സ്വകാര്യ പങ്കാളിത്തത്തിലും കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിന് സാധ്യത