ഒമാനില്‍  ബാച്ചിലേഴ്‌സിന്‍റെ താമസസ്ഥലത്തിന്  നിയന്ത്രണങ്ങൾ

By Web DeskFirst Published Mar 12, 2018, 12:03 AM IST
Highlights
  • ഒമാനില്‍ വിദേശികളായ ബാച്ചിലേഴ്‌സിന്‍റെ താമസസ്ഥലത്തിന്  നിയന്ത്രണങ്ങൾ  കൊണ്ടുവരുന്നു

മസ്ക്കറ്റ്: ഒമാനില്‍ വിദേശികളായ ബാച്ചിലേഴ്‌സിന്‍റെ താമസസ്ഥലത്തിന്  നിയന്ത്രണങ്ങൾ  കൊണ്ടുവരുന്നു. റൂമുകള്‍ പങ്കിട്ടു തമാമസിക്കുന്നതിനാണ്  മസ്കറ്റ്    നഗരസഭ  നിയന്ത്രണം ഏർപെടുത്തുന്നത്. വാടക കരാർ  രെജിസ്റ്റർ ചെയ്യാതെ  കെട്ടിടങ്ങൾ വാടകക്ക്  നൽകിയാൽ കെട്ടിട ഉടമകൾ പിഴ നല്‍കേണ്ടി വരുമെന്നും  നഗരസഭ അധികൃതര്‍ വ്യക്തമാക്കി.

കുടുംബങ്ങൾ കൂടുതലായി താമസിച്ചു വരുന്ന സ്ഥലങ്ങളിൽ, വിദേശികളായ  ബാച്ചലേഴ്‌സുമാരുടെ താമസം  ഉണ്ടാക്കുന്ന  പ്രയാസങ്ങൾക്കെതിരെയുള്ള    പരാതിയിൻമേലാണ്  കോടതി ഉത്തരവ്. ബാച്ചിലേഴ്‌സ്   കൂടുതലായി താമസിച്ചു വരുന്ന  സീബ്,   മൊബെയിലാ,  ഗുബ്ര,  ഹാമറിയ, ദാർസൈത്, മത്ര   തുടങ്ങിയ  സ്ഥലങ്ങളിൽ  നഗര സഭ അധികൃതർ  പരിശോധന  നടത്തിയിരുന്നു. 

ബാച്ചിലേഴ്‌സ്  ആയ താമസക്കാർക്ക്  നഗര സഭയുടെ മുൻ‌കൂർ  അനുമതിയില്ലാതെ , കുടുംബങ്ങൾ കൂടുതലായി താമസിക്കുന്ന   സ്ഥലങ്ങളിൽ  വീട് നൽകുവാൻ  ഈ ഉത്തരവ് മൂലം  സാധിക്കുകയില്ല.

ബോഷർ , മ്ബെല , അമിറാത് എന്നിവിടങ്ങളിൽ ബാച്ചിലേഴ്സിന്‍റെ  താമസത്തിനായി  ഹൗസിംഗ്  കോംപ്ലക്സുകൾ  പണിയുവാനുള്ള  പദ്ധതി  മസ്കറ്റ് നഗരസഭ   കഴിഞ്ഞ വര്‍ഷം  ആലോചിച്ചിരുന്നു, അതിന്‍റെ  നിർമാണ  പ്രവർത്തനങ്ങൾ  ഉടൻ ആരംഭിക്കുമെന്നും  സാലിം മൊഹമ്മദ് അൽ ഗാമാറി പറഞ്ഞു. വാടക  കരാർ  റജിസ്റ്റർ  ചെയ്യാതെ  കെട്ടിടങ്ങൾ   വാടകയ്ക്ക് നൽകുവാൻ  പാടുള്ളതല്ല എന്ന നിയമവും  നഗര സഭ കർശനമാക്കിയിട്ടുണ്ട്. 

click me!