മസ്‌കറ്റ് ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂള്‍; പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ബുധനാഴ്ച

By web deskFirst Published Jan 9, 2018, 1:11 AM IST
Highlights

മസ്‌കറ്റ് ഗവര്‍ണറേറ്റിലെ ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂളുകളില്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍  രജിസ്‌ട്രേഷന്‍ ബുധനാഴ്ച തുടങ്ങും. തലസ്ഥാന നഗരിയിലെ ആറ് ഇന്ത്യന്‍ സ്‌കൂളുകളിലെ കിന്‍ഡര്‍  ഗാര്‍ഡന്‍ മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള പ്രവേശനത്തിനാണ് അപേക്ഷ സ്വീകരിക്കുന്നത്. www.inidanschoolsoman.com  എന്ന  വെബ് സൈറ്റിലാണ്  അപേക്ഷകള്‍ രജിസ്റ്റര്‍ ചെയേണ്ടത്. ഓണ്‍ലൈന്‍ വഴി സ്വീകരിക്കുന്ന അപേക്ഷകളില്‍ നിന്നും  ഇലക്ട്രോണിക്  നറുക്കെടുപ്പിലൂടെയാണ് പ്രവേശന പട്ടിക തയ്യാറാക്കുക.

അപേക്ഷയുടെ പകര്‍പ്പ് / മസ്‌കറ്റ് ഗവര്‍ണറേറ്റിലുള്ള ഏതെങ്കിലും സ്‌കൂളുകളില്‍ നേരിട്ടും സമര്‍പ്പിക്കണം. അപേക്ഷിച്ച വിദ്യാര്‍ത്ഥിയുടെ പാസ്‌പോര്‍ട്ട്, വിസ, രക്ഷിതാവിന്റെ റെസിഡന്റ് കാര്‍ഡ് എന്നിവയുടെ പകര്‍പ്പും സമര്‍പ്പിക്കുന്ന അപേക്ഷക്കൊപ്പം ഉണ്ടാകണം. ഒരു വിദ്യാര്‍ത്ഥിക്ക് പതിനഞ്ച് ഒമാനി റിയാല്‍ ആണ് രെജിസ്‌ട്രേഷന്‍ ഫീസ്. ഫെബ്രുവരി, മാര്‍ച്ച് എന്നി മാസങ്ങളിലായി രണ്ടു ഘട്ടങ്ങളില്‍ നറുക്കെടുപ്പിലൂടെ പ്രവേശന പട്ടിക തയ്യാറാക്കും.

കഴിഞ്ഞ വര്‍ഷം 3500 സീറ്റുകളിലേക്ക് 5200 കുട്ടികളുടെ അപേക്ഷകള്‍ ഓണ്‍ ലയിന്‍ വഴിയായി ലഭിച്ചിരുന്നു. എല്ലാ സ്‌കൂളുകളിലും ഡിവിഷനുകളുടെ എണ്ണം കൂട്ടിയും ക്ലാസുകളില്‍ സീറ്റുകള്‍ വര്‍ധിപ്പിച്ചുമാണ്,  പ്രവേശനപ്രശ്‌നം അധികൃതര്‍ പരിഹരിച്ചത്. മസ്‌കത്ത്, ദാര്‍സൈത്ത്, വാദി കബീര്‍, സീബ്, ഗുബ്ര, മബേല എന്നിവടങ്ങളിലെ ഇന്ത്യന്‍ കമ്യുണിറ്റി സ്‌ക്കൂളുകളിലായി മുപ്പതിനായിരത്തോളം വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ അദ്ധ്യായനം നടത്തി വരുന്നത്.
 

click me!