ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; മകള്‍ മരിച്ചു

Published : Sep 25, 2018, 08:44 AM ISTUpdated : Sep 25, 2018, 12:40 PM IST
ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍  അപകടത്തില്‍പ്പെട്ടു; മകള്‍ മരിച്ചു

Synopsis

ബാലഭാസ്ക്കറും ഭാര്യ ലക്ഷ്മിയും രണ്ട് വയസുകാരിയായ മകളും ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഹൈവേ പൊലീസെത്തി ഇവരെ ആദ്യം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. അപകടത്തില്‍ ബാലബാസ്കറിന്റെ മകള്‍ മരിച്ചു

തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ ബാലഭാസ്കറിന്‍റെ രണ്ടരവയസ്സുകാരി മകള്‍ തേജസ്വി മരിച്ചു. പള്ളിപ്പുറത്ത് വച്ചാണ് ഇവരുടെ വാഹനം അപകടത്തില്‍പ്പെട്ടത്. ബാലഭാസ്ക്കറും കുടുംബവും തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. നിയന്ത്രണം വിട്ട ഇന്നോവ മരത്തിലിടിക്കുകയായിരുന്നു.

ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് പൊലീസ് നിഗമനം.  അപകടത്തില്‍ വാഹനത്തിന്‍റെ മുന്‍വശം പൂർണ്ണമായും തകർന്നു. ബാലഭാസ്ക്കറും ഭാര്യ ലക്ഷ്മിയും രണ്ട് വയസുകാരിയായ മകളും ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഹൈവേ പൊലീസെത്തി ഇവരെ ആദ്യം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ബാലഭാസ്ക്കറും ഭാര്യയും അതീവ തീവ്ര പരിചണ വിഭാഗത്തിലാണ്. ഇവരുടെ പരിക്കുകള്‍ ഗുരുതരമാണെന്ന് ഡോക്ടർ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അന്ന് മാലിന്യം വിറ്റ് കാശാക്കിയതിന് കേന്ദ്ര പ്രശംസ; ഇന്ന് ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്‍റായി ഹരിത കർമ സേനാംഗം രജനി
സയന്‍സ് ഫിക്ഷന്‍ നോവലോ സിനിമയോ അല്ല! ഭൂമിക്ക് പുറത്ത് ആണവനിലയം സ്ഥാപിക്കാന്‍ വമ്പന്‍ രാജ്യങ്ങളായ റഷ്യയും അമേരിക്കയും