സിപിഎം ലീഗ് സംഘര്‍ഷം താനൂരില്‍ വന്‍ പോലീസ് സന്നാഹം

Published : Mar 13, 2017, 07:38 AM ISTUpdated : Oct 04, 2018, 04:34 PM IST
സിപിഎം ലീഗ് സംഘര്‍ഷം താനൂരില്‍ വന്‍ പോലീസ് സന്നാഹം

Synopsis

താനൂര്‍: സിപിഎം ലീഗ് സംഘര്‍ഷം നടന്ന മലപ്പുറം താനുരില്‍ സ്ഥിതിഗതികള്‍ ശാന്തമായി. സ്ഥലത്ത് വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്യന്നുണ്ട് ഇന്നലെ രാത്രി നടന്ന സംഘര്‍ഷത്തില്‍ വ്യാപക അക്രമങ്ങളാണ് നടന്നത്.

താനൂർ ചാപ്പപ്പടിയിലാണ്  സിപിഎം ലീഗ് സംഘർഷമുണ്ടായത്. അക്രമികൾ ഒരു വീടിനു നേരെ പെട്രോൾ ബോംബെറിയുകയു. നിരവധി വീടുകൾക്ക് നേരെ അക്രമം  നടത്തുകയും ചെയ്തു. സംഘർഷം വ്യാപകമായതോടെ പോലീസ് ആകാശത്തേക്ക് വെടി വക്കുകയും.

ഗ്രനേഡും കണ്ണീർ വാതകവും പ്രയോഗിക്കുകയും ചെയ്തു. രാത്രി വൈകീട്ടും കോര്‍മ്മന്‍ കടപ്പുറത്തെ ഒട്ടേറെ വീടുകള്‍ക്ക് നേരെ  ആക്രമണം നടന്നിരുന്നു  സംഘര്‍ഷത്തില്‍  നിരവധി  പ്രദേശവാസികള്‍ക്കും സിഐ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കുപററിയിട്ടുണ്ട്.

ഇവര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്. നിരവധി വാഹനങ്ങളും മല്‍സ്യബന്ധനവലകളും കത്തി നശിച്ചിട്ടുണ്ട് എന്നാല്‍ അക്രമം നടക്കാത്ത സ്ഥലങ്ങില്‍ പോലും  പൊലീസുകാര്‍ അതിക്രമത്തിന് മുതിര്‍ന്നതായി
പ്രദേശവാസികള്‍ ആരോപിക്കുന്നുണ്ട്. 

കഴിഞ്ഞ ദിവസങ്ങളിൽ തീരദേശത്ത് പലയിടങ്ങളിലും സിപിഎം ലീഗ് സംഘർഷം ഉണ്ടായിരുന്നു അതിന്‍റെ തുടർച്ച ആണ് പുതിയ സംഭവങ്ങൾ. മാസങ്ങളായി താനൂറിന്‍റെ തീരദേശ മേഖലയിൽ വലിയ തോതിൽ അക്രമങ്ങൾ നടന്നുവരികയാണ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊലീസ് സ്റ്റേഷനിൽ മർദിച്ചു; അടിമാലി എസ്എച്ച്ഒ ലൈജുമോനെതിരെ പരാതിയുമായി അടിമാലി സ്വദേശി, നിഷേധിച്ച് ഉദ്യോ​ഗസ്ഥൻ
അടിച്ച് ഫിറ്റായി, പുനലൂരിൽ ഗാന്ധി പ്രതിമയ്ക്ക് നേരെ മദ്യപൻ്റെ അതിക്രമം