
മലപ്പുറം: മുസ്ലീം ലീഗ് ഉന്നതാധികാര സമിതിയോഗം ഇന്ന് പാണക്കാട് ചേരും. ലോക്സഭാ തെരഞ്ഞെടുപ്പിലെ മൂന്നാം സീറ്റ് വിഷയമടക്കം യോഗത്തില്‍ ചർച്ചയാകും. നിലവിലുള്ള മലപ്പുറം, പൊന്നാനി എന്നീ സീറ്റുകള്‍ക്ക് പുറമേ വയനാട്, കാസർകോഡ്, വടകര സീറ്റുകളിലൊന്ന് വേണമെന്നാണ് ലീഗിന്റെ ആവശ്യം. ഇന്നത്തെ ചർച്ചയിൽ എടുക്കുന്ന തീരുമാനങ്ങളാകും യു ഡിഎ ഫ് ഉഭയകക്ഷി ചർച്ചയിൽ മുന്നോട്ടുവെക്കുക.
മലപ്പുറത്തെയും പൊന്നാനിയിലെയും സ്ഥാനാർത്ഥികളെ സംബന്ധിച്ച പ്രാഥമിക ചർച്ചകളും ഇന്ന് നടന്നേക്കും. പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും വീണ്ടും മത്സരിച്ചേക്കുമെന്നാണ് സൂചന.
രാവിലെ 10 മണിക്ക് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിലാണ് ഉന്നതാധികാര സമിതി യോഗം. ഇതിന് മുന്നോടിയായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കാണും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam