
മുത്തലാഖിനെ ചൊല്ലിയുള്ള പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെ തീരുമാനം. അകാരണമായി മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തുന്നവര്‍ക്ക് സമുദായ വിലക്കേര്‍പ്പെടുത്താന്‍ രണ്ട് ദിവസമായി ലഖ്‌നൗവില്‍ ചേര്‍ന്ന മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് തീരുമാനിച്ചു . മുത്തലാഖിനെക്കുറിച്ചുള്ള പെരുമാറ്റച്ചട്ടത്തില്‍ വിവാഹ മോചനം ശീലമാക്കിയവര്‍ക്ക് പിഴ ശിക്ഷയടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കും. മുസ്ലിം വ്യക്തിനിയമങ്ങള്‍ നിര്‍മ്മിക്കാന്‍ ബോര്‍ഡിന് ഭരണഘടനാപരമായ അവകാശമുണ്ടെന്നും മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് വ്യക്തമാക്കി.
പെരുമാറ്റച്ചട്ടം എല്ലാ പള്ളികളിലും വിതരണം ചെയ്ത് ജുമുഅ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തും. മുത്തലാഖ് മുസ്‌ലിം സ്ത്രീകളുടെ മൗലികാവകാശ ലംഘനമാണോയെന്ന കാര്യം സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലിരിക്കെയാണ് മുസ്ലിം വ്യക്തി നിയ മബോര്‍ഡിന്റെ തീരുമാനം.
അയോധ്യക്കേസില്‍ സുപ്രീംകോടതി വിധി അംഗീകരിക്കുമെന്നും കോടതിക്ക് പുറത്ത് വെച്ചുള്ള ഒത്തുതീര്‍പ്പുകള്‍ അംഗീകരിക്കില്ലെന്നും അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് വ്യക്തമാക്കി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam