മുസ്ലിം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത്, അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോർഡ് സുപ്രീം കോടതിയില്‍

Published : Mar 24, 2026, 12:13 PM IST
supreme court decision women ssc officers permanent commission army navy equality

Synopsis

മുസ്ലിം സ്ത്രീകൾ പള്ളികളിൽ  പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് പള്ളി കമ്മിറ്റികളാണെന്നും ബോർഡ്

ദില്ലി: രാജ്യത്തെ മുസ്ലിം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കുന്ന വിധി സുപ്രീം കോടതി പുറപ്പടിവിക്കരുതെന്ന് അഖിലിന്ത്യ മുസ്ലിം വ്യക്തി നിയമ ബോർഡ്. പള്ളികളിൽ മുസ്ലിം സ്ത്രീകൾ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് പള്ളി കമ്മിറ്റികളാണെന്നും ബോർഡ് വ്യക്തമാക്കി. ശബരിമല യുവതി പ്രവേശന കേസ് പരിഗണിക്കുന്ന സുപ്രീം കോടതിയുടെ ഒമ്പത് അംഗ ഭരണഘടന ബെഞ്ചിന്റെ പരിഗണനയ്ക്കായി എഴുതി നൽകിയ വാദത്തിലാണ് മുസ്ലിം വ്യക്തി നിയമ ബോർഡ് ഇക്കാര്യം വ്യക്തമാക്കിയത്.

 മുസ്ലിം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കുന്ന വിധി കോടതി പുറപ്പടിവിച്ചാൽ അത് ഭരണഘടനയുടെ 26 ആം അനുച്ഛേദ പ്രകാരം ലഭിക്കുന്ന സംരക്ഷണങ്ങളെ അവഹേളിക്കുന്നതിനു തുല്യം ആയിരിക്കുമെന്ന് മുസ്ലിം പേർസണൽ ബോർഡ് വ്യക്തമാക്കി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രാജീവ് ചന്ദ്രശേഖറിന്റെ ആസ്തി ആരോപണം ഏറ്റെടുക്കാനില്ല; മത്സരം നടക്കട്ടെയെന്ന് വി ശിവൻകുട്ടി
'ശബ്ദം ക്ലോൺ ചെയ്യുന്നു, എഐ ഉപയോ​ഗിച്ച് വ്യാജ വീഡിയോ നിർമിക്കുന്നു'; ​ഗുരുതര സാഹചര്യമെന്ന് മോ​ഹൻലാൽ ദില്ലി ഹൈക്കോടതിയിൽ