മുസ്​ലിം നാടോടി ഗായകനെ കൊലപ്പെടുത്തി; പേടിച്ചരണ്ട 20 കുടുംബങ്ങൾ ഗ്രാമത്തിൽ നിന്ന്​ ജീവനും കൊണ്ട്​ ഒാടി

Published : Oct 11, 2017, 02:34 AM ISTUpdated : Oct 05, 2018, 01:09 AM IST
മുസ്​ലിം നാടോടി ഗായകനെ കൊലപ്പെടുത്തി; പേടിച്ചരണ്ട 20 കുടുംബങ്ങൾ ഗ്രാമത്തിൽ നിന്ന്​ ജീവനും കൊണ്ട്​ ഒാടി

Synopsis

ജയ്​സാൽമര്‍: മുസ്ലീം നാടോടി ഗായകന്‍റെ കൊലപാതകത്തെ തുടർന്നുണ്ടായ ഭീകരാന്തരീക്ഷത്തിൽ 20ഒാളം മുസ്ലീം കുടുംബങ്ങൾ ഗ്രാമത്തിൽ നിന്ന്​ ജീവനും കൊ​ണ്ട്​ ഒാടി.  രാജസ്​ഥാനിലെ ജയ്​സാൽമറിലെ ഡന്‍റല്‍ ​ഗ്രാമത്തിലാണ്​ സംഭവം. നവരാത്രി ദിനത്തിൽ ആലപിച്ച രാഗം മോശമായി എന്ന കാരണമാണ്​​ മുസ്ലീം നാടോടി ഗായകൻ അമദ്​ഖാന്‍റെ കൊലപാതകത്തിലേക്ക്​ നയിച്ചത്​.

മതപുരോഹിതനായ രമേശ്​ സുത്താറിനെ ആലാപനത്തിലൂടെ പ്രീതിപ്പെടുത്താായില്ലെന്ന കാരണത്താൽ സ്​ഥലത്ത്​ വെച്ചുതന്നെ അമദ്​ഖാൻ മർദിക്കപ്പെടുകയും ചെയ്​തിരുന്നു. രാത്രി വൈകി താമസ സ്​ഥലത്ത്​ നിന്ന്​ തട്ടികൊണ്ടുപോയ ഇദ്ദേഹത്തെ പിന്നീട്​ കൊലപ്പെടുത്തുകയുമായിരുന്നു.

രാജസ്​ഥാനിലെ മാഗ്​നിയാർ സമുദായത്തിൽ നിന്നുള്ള നാടോടി ഗായകനാണ്​ അമദ്​ഖാൻ. ജാതിയും മതവും കൂടിച്ചേർന്ന കൊലപാതകത്തെ തുടർന്നാണ്​ 20ഒാളം കുടുംബങ്ങൾ ഇവിടെ നിന്ന്​ രക്ഷപ്പെട്ടത്​. നവരാത്രി ദിനങ്ങളിൽ ഉൾപ്പെടെ പ്രാദേശിക ക്ഷേത്രങ്ങളിൽ പാടി ജീവിക്കുന്നയാളാണ്​ അമദ്​ഖാൻ. ഇത്തവണ ക്ഷേത്രത്തിൽ പാടാൻ വന്നപ്പോൾ സുത്താർ അമദ്​ഖാനോട്​ പ്രത്യേക രാഗം പാടാൻ ആവശ്യപ്പെട്ടു. അതുവഴി ക്ഷേത്രത്തിലെ ​ദേവിയുടെ ആത്മാവ്​ ത​ന്‍റെ ശരീരത്തിൽ ​പ്രവേശിക്കണമെന്നും ആയിരുന്നു പുരോഹിത​ന്‍റെ താൽപര്യം.

ദേവിയുടെ ആത്മാവ്​ ശരീരത്തിൽ പ്രവേശിക്കുന്നത്​ വഴി പ്രാദേശിക പ്രശ്​നങ്ങൾ ഇയാൾക്ക്​ പരിഹരിക്കാൻ കഴിയുമെന്നുമാണ്​ വിശ്വാസം. എന്നാൽ ഇത്തവണ ​ദേവി സുത്താറിനെ​ കൈയൊഴിഞ്ഞെന്നും അമദ്​ഖാൻ മോശമായി രാഗം ആലപിച്ചതുകൊണ്ടാണിതെന്നുമായിരുന്നു ആക്ഷേപം. സുത്താർ അമദ്​ ഖാനെ അധിക്ഷേപിക്കുകയും വാദ്യോപകരണം പൊട്ടിക്കുകയും ചെയ്​തു.

രാത്രി വീട്ടിൽ നിന്ന്​ തട്ടികൊണ്ടുപോയ അമദ്​ഖാ​ന്‍റെ മൃതദേഹം പിന്നീട്​ കണ്ടെത്തുകയുമായിരുന്നു. സംഭവം പൊലീസിൽ അറിയിക്കുന്നതിനെതിരെ അമദ്​ഖാ​ന്‍റെ കുടുംബത്തിന്​ ഭീഷണിയും ലഭിച്ചു. ഭയചകിതരായ അവർ ഉടൻ തന്നെ മൃതദേഹം സംസ്​കരിച്ചു.  എന്നാൽ ഏതാനും ദിവസത്തിന്​ ശേഷം ഇവർ ബന്ധുക്കളുടെ സഹായത്തോടെ പൊലീസിൽ പരാതി നൽകി.

എന്നാൽ ഇതോടെ യഥാർഥ രൂപത്തിൽ എത്തുകയും പേടിച്ചരണ്ട 20 കുടുംബങ്ങളിലെ 200ഒാളം പേർ ഗ്രാമത്തിൽ നിന്ന്​ ജീവനും കൊണ്ടോടുകയുമായിരുന്നു. ശാരീരിക മർദനത്തെ തുർന്നാണ്​ അമദ്​ഖാ​ന്‍റെ മരണം എന്ന്​ പൊലീസ്​ സ്​ഥിരീകരിച്ചു.

തിരിച്ചുവരാൻ ആഗ്രഹിക്കുന്നവർക്ക്​ സുരക്ഷ ഉറപ്പാക്കാൻ തയാറാണെന്ന്​ ജയ്​സാൽമെർ പൊലീസ്​ സുപ്രണ്ട്​ ഗൗരവ്​ യാദവ്​ പറഞ്ഞു. ഗ്രാമത്തിലെ മുതിർന്നവരുമായി സംസാരിക്കുകയും മുസ്ലീം കുടുംബങ്ങളെ ഭീഷണിപ്പെടുത്തിയാൽ കേസെടുക്കുമെന്ന്​ മുന്നറിയിപ്പ്​ നൽകുകയും ചെയ്​തിട്ടുണ്ടെന്നും എസ്​.പി പറഞ്ഞു. ഭീതി ജനകമായ സംഭവ പരമ്പരകൾക്ക്​ നേരെ മുഖ്യധാരാ മാധ്യമങ്ങൾ കണ്ണടച്ചുവെന്നും പരാതി ഉയർന്നിട്ടുണ്ട്​.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിമാനത്തിൽ ഉറങ്ങിപ്പോയ യാത്രക്കാരൻ ഉണർന്നപ്പോൾ കണ്ടത് ജീവനക്കാരുടെ സർപ്രൈസ്, സോഷ്യൽ മീഡിയയുടെ കയ്യടി നേടി ഹൃദയം തൊടും കുറിപ്പ്
ഇ- മെയിൽ വഴി കേസ് എടുത്തതിൽ നിയമ പ്രശ്നമെന്ന രാഹുലിന്റെ വാദം; മറുപടിയുമായി എസ്ഐടി, 'ഇ-സിഗ്നേച്ചർ ഉണ്ട്, വാദം നിൽക്കില്ല'