
നിലമ്പൂര്‍;ഷാപി പറമ്പിലിന്‍റേയും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റേയും വിഹനം തടഞ്ഞ് നിര്‍ത്തി നടത്തിയ പെട്ടി പരിശോധനയിൽ പ്രതികരിച്ച് എം വി ഗോവിന്ദൻ രംഗത്ത്. പരിശോധനയിൽ എന്ത് അത്ഭുതമാണുള്ളത്? ഞങ്ങൾ രാജാക്കന്മാർ ആണെന്നാണോ കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നത്. ഉദ്യോഗസ്ഥർ അവരുടെ പണി ചെയ്യുമ്പോൾ എന്തിനാണ് ഭീഷണിപ്പെടുത്തുന്നത് രാഹുലിന്‍റേത് തരംതാണ പ്രസ്താവന, താന്തോന്നിത്തം ആണത്.
തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രക്രിയയിൽ എൽഡിഎഫ് ഇടപെടുന്ന പ്രശ്നമില്ല അവരെ പരിശോധിക്കുമ്പോൾ അപമാനിക്കാനും മറ്റുള്ളവരെ പരിശോധിക്കുന്നത് സ്നേഹിക്കാനുമാണോ? രാഷ്ട്രീയം പറയാനില്ലാതെ യുഡിഎഫ് നിരായുധീകരിക്കപ്പെട്ടു മറച്ചുവെക്കാനുള്ളവർക്ക് പരിശോധിക്കുന്നതിന്‍റെ ഭാഗമായി അമർഷവും പ്രതിഷേധവും രൂപപ്പെട്ടു വരാമെന്നും അദ്ദേഹം പറഞ്ഞു
ജമാഅത്തെ ഇസ്ലാമിയെ അസോസിയേറ്റഡ് കക്ഷിയാക്കിയ സംഭവം ഉണ്ടായത് ലോകത്ത് കേരളത്തിൽ മാത്രമാണ് കോൺഗ്രസും ലീഗും ജമാഅത്ത് ഇസ്ലാമിയുമായി സഹകരിക്കുകയാണ് ജമാഅത്തെ ഇസ്ലാമി നിലപാട് തിരുത്തി എന്ന് പറയുന്നത് അവരെ വെള്ളപൂശാനാണ്. എന്തും പറയാൻ മടിയില്ലാത്ത ഒരാളായി പ്രതിപക്ഷനേതാവ് മാറി ഹിന്ദുമഹാസഭയുമായി ഞങ്ങൾക്കൊരു ബന്ധവുമില്ലെന്ന് അന്നേ പറഞ്ഞു പക്ഷേ പ്രതിപക്ഷനേതാവ് ഇപ്പോഴും അത് പറഞ്ഞുകൊണ്ടിരിക്കുന്നുവെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam