
മുംബൈ: കഴിഞ്ഞ ദിവസം എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ച സഹപൈലറ്റ് ക്ലൈവ് കുന്ദറിന്റെ വേർപാടിൽ ഓർമ്മകൾ പങ്കുവെച്ച് അധ്യാപിക. ക്ലൈവ് വളരെ ബുദ്ധിമാനും അച്ചക്കവും കൃത്യനിഷ്ടയുമുള്ള വിദ്യാർത്ഥിയായിരുന്നുവെന്നും വിമാന അപകട വാർത്ത എനിക്ക് സഹിക്കാൻ പറ്റിത്തതാണെന്നും ക്ലൈവിന്‍റെ അധ്യാപിക ഉർവശി സോഷ്യൽ മീഡിയയിൽ കുറിച്ചു. മുംബൈയിലെ വിൽസൺ കോളേജിൽ ക്ലൈവിനെ 11, 12 ക്ലാസ്സുകളിൽ ഫിസിക്സ് പഠിപ്പിച്ചത് പ്രൊഫസർ ഉർവശിയാണ്.
ക്ലൈവ് വളരെ മിടുക്കനായ വിദ്യാർത്ഥിയായിരുന്നു, വളരെ അച്ചടക്കമുള്ളവൻ, കൃത്യനിഷ്ഠയുള്ളവൻ, ബുദ്ധിമാനും. അവന്റെ ജോലികൾ വളരെ വൃത്തിയുള്ളതും ചിട്ടയുള്ളതുമായിരുന്നു- ഉർവശി ടീച്ചർ പറഞ്ഞു. ക്ലൈവിന്റെ അച്ചടക്കമുള്ള സ്വഭാവമാണ് അവനെ ഒരു വിജയകരമായ പൈലറ്റാക്കിയത്, എന്നാൽ ദാരുണമായ അപകടം അവന്‍റെ ജീവനെടുത്തു- അധ്യാപിക പറയുന്നു. വിമാന അപകടത്തെക്കുറിച്ചുള്ള വാർത്ത ടെലിവിഷനിൽ കണ്ടപ്പോഴാണ് താൻ വിവരമറിയുന്നത്. വിമാനത്തിലെ സഹ പൈലറ്റ് എന്റെ വിദ്യാർത്ഥിയായ ക്ലൈവ് ആയിരുന്നു എന്ന് താൻ അറിയുന്നതും അങ്ങനെ ആണെന്ന് അവർ കൂട്ടിച്ചേർത്തു.
ദാരുണമായ ദുരന്തത്തെക്കുറിച്ച് താൻ ക്ലൈവിന്റെ ഒരു ബാച്ച്‌മേറ്റുമായി സംസാരിച്ചു. അവനെക്കുറിച്ച് സംസാരിക്കുന്നത് ഹൃദയഭേദകമായിരുന്നു. ഇത്രയും ഊർജ്ജസ്വലനായ ഒരു ചെറുപ്പക്കാരൻ, ഒരു കരിയർ ഉണ്ടാക്കാൻ ആഗ്രഹിച്ചവൻ, വളരെ സന്തോഷത്തോടെ ജീവിക്കാൻ ആഗ്രഹിച്ചവൻ, വളരെ അച്ചടക്കമുള്ള, കൃത്യനിഷ്ഠയുള്ള, വളരെ ബുദ്ധിമാനായ ഒരു പയ്യൻ, അപ്രതീക്ഷിതമായ ഈ വിയോഗം സഹിക്കാനാകുന്നില്ലെന്ന് അധ്യാപക പറഞ്ഞു.
സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിങ് 787 8 ഡ്രീംലൈനർ വിമാനമാണ് ടേക്ക് ഓഫിനിനിടെ തകർന്നത്. വ്യാഴാഴ്ച ഉച്ചക്ക് 1:38 നാണ് അപകടമുണ്ടായത്. അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ 23-ാം നമ്പര്‍ റണ്‍വേയില്‍ നിന്ന് എഐ 171 ബോയിംഗ് 787 ഡ്രീലൈംനര്‍ വിമാനം ലണ്ടനിലേക്ക് പറന്നുയര്‍ന്നു. 625 അടി ഉയരത്തിലെത്തിയ വിമാനത്തില്‍ നിന്ന് എയര്‍ ട്രാഫിക് കണ്‍ട്രേളിലേക്ക് അപായ സന്ദേശം ലഭിച്ചു. വിമാനവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സിഗ്നല്‍ ലഭിച്ചില്ല. പിന്നാലെ തകര്‍ന്നു വീഴുകയായിരുന്നു.