
നിലമ്പൂര്‍: യുഡിഎഫ് ജമാഅത്തെ ഇസ്ലാമി ബന്ധത്തിൽ പ്രിയങ്ക ഗാന്ധി നിലപാട് പറയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ആവശ്യപ്പെട്ടു. ജമാ അത്തെ ഇസ്ലാമിയോട് കോൺഗ്രസ് നിലപാട് എന്താണ് പ്രിയങ്ക മറുപടി പറയില്ല എന്ന് മനസ്സിലാക്കിയാണ് താൻ മറുപടി പറയാമെന്ന് പറഞ്ഞത് രാഷ്ട്രീയമായി ഇതിനെ നേരിടാൻ അവർക്ക് കഴിയില്ല യുഡിഎഫ് ആയുധമില്ലാതെ അടരാടുന്നുവെന്നും അദ്ദേഹം പറഞ്ഞു
ജമാഅത്തെ ഇസ്ലാമി വക്കീൽ നോട്ടീസ് അയച്ചോട്ടെ, നിയമപരമായി അതിനെ നേരിടും പെഹൽ ഗാം ആക്രമണത്തിനെതിരായ പ്രതിഷേധത്തിൽ നിന്ന് ഒഴിഞ്ഞുനിന്ന ഒരേ ഒരു വിഭാഗം ജമാഅത്തെ ഇസ്ലാമിയാണ് അത് ഇപ്പോഴും ആവർത്തിക്കുന്നുവെന്നും എംവിഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.അതേ സമയം ജമാഅത്തെ ഇസ്ളാമിയുമായുള്ള ബന്ധത്തിൽ മുഖ്യമന്ത്രി ഓന്തിനെ പോലെ നിറം മാറുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി.ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാതിരിക്കാൻ വേണ്ടിയാണ് ജമാ അത്തെ ഇസ്ലാമി പിന്തുണവിവാദമാക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam