ഇതിലും വലിയ ന്യൂക്ലിയര്‍ ബട്ടണ്‍ തന്‍റ പക്കലുണ്ട്;  കിമ്മിന് ട്രംപിന്‍റെ മറുപടി

Published : Jan 03, 2018, 11:37 AM ISTUpdated : Oct 04, 2018, 05:21 PM IST
ഇതിലും വലിയ ന്യൂക്ലിയര്‍ ബട്ടണ്‍ തന്‍റ പക്കലുണ്ട്;  കിമ്മിന് ട്രംപിന്‍റെ മറുപടി

Synopsis

വാഷിംഗ്ടണ്‍: പുതുവത്സര ദിനത്തില്‍ അമേരിക്കയ്‌ക്കെതിരെ ഭീഷണിയുമായെത്തിയ ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിന് മറുപടിയുമായി ഡൊണാള്‍ഡ് ട്രംപ്. തന്റെ കയ്യിലും നൂക്ലിയാര്‍ ബട്ടണുണ്ട്. എന്നാല്‍ അത് കിമ്മിന്റെ കയ്യില്‍ ഉള്ളതിലും വലുതും ശക്തവുമാണെന്നും ട്രംപ് പറഞ്ഞു. 

അമേരിക്കയ്ക്ക് നേരെ സജ്ജമായ ആണവായുധങ്ങളുടെ ബട്ടണ്‍ എപ്പോഴും തന്റെ പക്കലുണ്ടെന്നായിരുന്നു കിം പുതുവത്സരത്തില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്. 

ഉത്തരകൊറിയയുമായി യുദ്ധം തുടങ്ങാന്‍ അമേരിക്കയ്ക്ക് കഴിയില്ലെന്നും ഉത്തര കൊറിയ വികസിപ്പിച്ച ആണവായുധങ്ങള്‍ക്ക് അമേരിക്കയെ തകര്‍ക്കാനുള്ള ശക്തിയുണ്ടെന്നും കിം പറഞ്ഞിരുന്നു. 
 
അമേരിക്ക മുഴുവനായും ഉത്തര കൊറിയയുടെ ആണവായുധങ്ങള്‍ക്ക് കീഴിലാണ്. ആ ആണവായുധങ്ങളുടെ ബട്ടണ്‍ എപ്പോഴും തന്റെ കയ്യിലാണ്. ഭീഷണിയല്ലെന്നും ഇതാണ് യാഥാര്‍ത്ഥ്യമെന്നും കിം വ്യക്തമാക്കിയിരുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കെസി വേണുഗോപാൽ മുഖ്യമന്ത്രിയാകാൻ യോഗ്യനെന്ന് വെള്ളാപ്പള്ളി നടേശൻ; 'തെരഞ്ഞെടുപ്പിൽ പിന്നണിയിൽ നിന്ന് എല്ലാം ചെയ്‌തു'
കെ സുധാകരന്‍റെ പരസ്യ പ്രസ്താവനയിൽ പാര്‍ട്ടി നേതൃത്വത്തിന് പരാതി നൽകി ഒരു വിഭാഗം; ഹൈക്കമാൻഡ് കർശന നിലപാട് എടുക്കാത്തതിലും അതൃപ്തി