തനിക്കെതിരെ ചീറ്റുന്ന എത് വിഷവും ശിവനെ പോലെ വിഴുങ്ങാൻ അറിയാമെന്ന് മോദി, 140 കോടി ജനങ്ങൾ ഒഴികെ ഒരു റിമോട്ട് കൺട്രോളും തനിക്കില്ലെന്നും പ്രധാനമന്ത്രി

Published : Sep 14, 2025, 01:08 PM IST
PM modi manipur Tour

Synopsis

അസമിലെ ദരാംഗിലെ റാലിയിലാണ് മോദിയുടെ പരാമർശം

ഗുവാഹത്തി: തൻറെ റിമോട്ട് കൺട്രോൾ 140 കോടി ജനം എന്ന് നരേന്ദ്ര മോദി .തനിക്ക് വേറെ റിമോട്ട് കൺട്രോൾ ഇല്ലെന്നും മോദി പറഞ്ഞു. തനിക്കെതിരെ ചീറ്റുന്ന എത് വിഷവും ശിവനെ പോലെ വിഴുങ്ങാൻ അറിയാം. എന്നാൽ ഭൂപൻ ഹസാരികയെ പോലുള്ള മഹാൻമാരെ കോൺഗ്രസ് അപമാനിക്കുന്നത് സഹിക്കില്ല.ഹസാരികയ്ക്ക് ഭാരതരത്നം നല്കിയപ്പോൾ പാട്ടും നൃത്തവും നടത്തുന്നവർക്കാണ് ഭാരതരത്ന നല്കുന്നതെന്ന് മല്ലികാർജ്ജുൻ ഖർഗെ പരിഹസിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം. അസമിലെ ദരാംഗിലെ റാലിയിലാണ് മോദിയുടെ പ്രതികരണം

 

ഓപ്പറേഷൻ സിന്ദൂർ സമയത്ത് കോൺഗ്രസ് ഇന്ത്യ വിരുദ്ധ ശക്തികൾക്കൊപ്പം നിന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.  കോൺഗ്രസ് നുഴഞ്ഞുകയറിയവരെ സഹായിക്കുകയാണെന്നും മോദി ആരോപിച്ചു.. അതിർത്തി മേഖലകളിലെ ജനസംഖ്യാസ്ഥിതി നുഴഞ്ഞുകയറ്റക്കാരെ ഉപയോഗിച്ച് മാറ്റിമറിയ്ക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 140 കോടി ജനങ്ങൾ ഒഴികെ ഒരു റിമോട്ട് കൺട്രോളും തനിക്കില്ലെന്ന് മോദി വ്യക്തമാക്കി. 

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന
'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം