കെസി വേണുഗോപാല്‍കോണ്‍ഗ്രസിലെ കോഴികളെ പിടിച്ച് കൂട്ടിലടയ്ക്കണം, നാട്ടിൽ സ്ത്രീകൾക്ക് ബുദ്ധിമുട്ട്, വഴി നടക്കാൻ കഴിയുന്നില്ല, പരിഹാസവുമായി വി മുരളീധരന്‍

Published : Sep 14, 2025, 12:50 PM IST
V Muraleedharan

Synopsis

കോഴിയായ കോൺഗ്രസ്‌ നേതാവ് സഭയിൽ വരണോ അതോ പുറത്തുനിന്ന് കൂവിയാൽ മതിയോ എന്നാണ് ചർച്ച

ദില്ലി: ആർഎസ്എസിന്‍റെ  ക്രൈസ്തവ വിരുദ്ധത വീണ്ടും പ്രകടമാക്കുന്നതാണ് കേസരിയിലെ ലേഖനമെന്ന കെസി നേണുഗോപാലിന്‍റെ വിമര്‍ശനത്തിനെതിരെ ബിജെപി നേതാവ് വി മുരളീധരന്‍ രംഗത്ത്.ചായമെത്ര തേച്ചാലും നീലക്കുറുക്കന് കൂവാതിരിക്കാൻ കഴിയില്ലെന്നത് പോലെയാണ് സംഘപരിവാറിന്‍റെ ക്രൈസ്തവ സ്നേഹമെന്നായിരുന്നു വിമര്‍ശനം.കെ.സി.വേണുഗോപാൽ കുറുക്കനെ അന്വേഷിക്കുന്നതിന് പകരം കോൺഗ്രസിലെ കോഴികളെ അന്വേഷിക്കണമെന്ന് വി മുരളീധരന്‍ പറഞ്ഞു.  കോഴികളെ പിടിച്ച് കൂട്ടിലടയ്ക്കണം  പ്രിയങ്ക ഗാന്ധിയുടെ മണ്ഡലത്തിൽ ഗ്രൂപ്പ് വഴക്കിന്റെ പേരിൽ രണ്ടുപേർ ആത്മഹത്യ ചെയ്തു ഈ കോഴികൾ കാരണം നാട്ടിൽ ജനങ്ങൾക്ക് ഇറങ്ങി നടക്കാൻ കഴിയുന്നില്ല കേസരി ലേഖനത്തെക്കുറിച്ച് അറിയില്ല ലേഖനം വായിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

കോഴിയായ കോൺഗ്രസ്‌ നേതാവ് സഭയിൽ വരണോ അതോ പുറത്തുനിന്ന് കൂവിയാൽ മതിയോ എന്നാണ് ചർച്ചയെന്നും അദ്ദേഹം പരിഹസിച്ചു

PREV
Read more Articles on
click me!

Recommended Stories

സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും