ജയലളിതയുടെ മരണം: ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത്

Published : Feb 03, 2022, 04:37 PM ISTUpdated : Mar 22, 2022, 07:24 PM IST
ജയലളിതയുടെ മരണം: ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത്

Synopsis

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ അവ്യക്തത തുടരുന്നതിന് പിന്നാലെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി എന്‍ഡിടിവിയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകയായ ബര്‍ഖ ദത്തിന്‍റെ ഇ-മെയില്‍ പുറത്ത്. മരുന്ന് മാറി നല്‍കിയതാണ് ജയയുടെ മരണത്തിന് കാരണമായതെന്നാണ് ബര്‍ഖയുടെ മെയില്‍ പറയുന്നത്.

ബര്‍ഖ ദത്ത് തന്‍റെ സഹപ്രവര്‍ത്തകര്‍ക്ക് അയച്ച ഇമെയിലിലൂടെയാണ് ഈ വിവരങ്ങള്‍ പുറത്തായത്. ഇമെയില്‍ സന്ദേശം ചോര്‍ന്നതാണെന്നാണ് നിഗമനം. സെപ്റ്റംബര്‍ 22ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് ജയലളിതയ്‌ക്ക് മരുന്നുകള്‍ മാറിയാണ് നല്‍കിയിരുന്നത്. 

പ്രമേഹത്തിനുള്ള മരുന്നാണ് മാറി നല്‍കിയത്. ഇത് അവരുടെ ആരോഗ്യനില വഷളാക്കിയെന്നാണ് ഇ-മെയില്‍ ഉള്ളടക്കം. ജയലളിതയെ പ്രവേശിപ്പിച്ചിരുന്ന ചെന്നൈ അപ്പോളോ ആശുപത്രിയുടെ മേധാവിയായ പ്രതാപ് സി റെഡ്ഡിയുടെ മക്കളായ പ്രീത, സുനീത, സംഗീത, ശോഭന എന്നിവരുമായി സ്വകാര്യമായി നടത്തിയ കോണ്‍ഫറന്‍സ് കോളില്‍ നിന്നാണ് ജയലളിതയ്‌ക്ക് മരുന്ന് മാറി നല്‍കിയ വിവരം വ്യക്തമായതെന്നും ബര്‍ഖ പറയുന്നു. അതേസമയം വാര്‍ത്തയോട് പ്രതികരിക്കാന്‍ എന്‍.ഡി.ടി.വി തയ്യാറായിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിർണ്ണായക നീക്കവുമായി ഇന്ത്യ; ബംഗ്ലാദേശ് നാഷണൽ പാർട്ടിക്ക് പിന്തുണയറിയിച്ച് പ്രധാനമന്ത്രി, താരിഖ് റഹ്‌മാന് കത്ത് കൈമാറി
'പിഎം ശ്രീയിൽ ഒപ്പിട്ടതിൽ സര്‍ക്കാരിന് തെറ്റ് പറ്റി, അത് പാര്‍ട്ടിയും മുന്നണിയും ഇടപെട്ട് തിരുത്തി'; വിശദീകരിച്ച് എംവി ഗോവിന്ദൻ