
കോഴിക്കോട്: താനടക്കമുളള ആര്‍എംപി നേതാക്കള്‍ക്ക് സിപിഎമ്മില്‍ നിന്ന് വധഭീഷണിയുളളതായി ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍. വേണു. ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെട്ട അതേ സാഹചര്യമാണ് ഇപ്പോൾ വടകരയിലുളളത്. പൊലീസില്‍നിന്ന് നീതി കിട്ടാത്തതിനാല്‍ തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് പരാതി നല്‍കില്ലെന്ന് കെ.കെ.രമ പറഞ്ഞു.
ഏതാനും ദിവസങ്ങളായി വടകരയില്‍ നടക്കുന്ന ആക്രമണങ്ങള്‍ സിപിഎം നേതൃത്വത്തിന്‍റെ അറിവോടെയെന്ന് ആര്‍എംപി ആരോപിക്കുന്നു. ആര്‍എംപി ഓഫീസ് ആക്രമിച്ചവരില്‍ ഇ.പി ജയരാജന്‍ എംഎല്‍എയുടെ സെക്രട്ടറിയും സിപിഎം ഒഞ്ചിയം ഏരിയാ സെക്രട്ടറി ടി.പി ബിനീഷുമുണ്ട്. വടകര റൂറല്‍ എസ്പി അക്രമികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. പൊലീസ് തനിക്ക് നല്‍കുന്ന സുരക്ഷ മതിയായതല്ലെന്നും വേണു പറഞ്ഞു.
ഏതാനും ദിവസങ്ങളായി സാമൂഹ്യമാധ്യമങ്ങളില്‍ തനിക്കെതിരെ വലിയ ആക്രമണമാണ് നടക്കുന്നതെങ്കിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് അനുഭവം മുന്‍നിര്‍ത്തി പൊലീസില്‍ പരാതി നല്‍കില്ലെന്ന് കെ.കെ രമ പറഞ്ഞു. സമാനമായൊരു സാഹചര്യത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും നീതി കിട്ടിയിരുന്നില്ലെന്ന് കെ കെ രമ കൂട്ടിച്ചേര്‍ത്തു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam