നാദിർഷയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

Published : Sep 17, 2017, 06:15 AM ISTUpdated : Oct 05, 2018, 03:12 AM IST
നാദിർഷയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

Synopsis

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ നാദിർഷയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ 10മണിക്ക് പോലീസ് ക്ലബ്ബിൽ ഹാജരാകാനാണ് അന്വേഷണ സംഘത്തിന്റെ നിർദ്ദേശം. ഗൂഢാലോചനയിൽ നാദിർഷായുടെ പങ്ക് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ചോദ്യം ചെയ്യൽ. ഹൈക്കോടതി  നിർദേശപ്രകാരം കഴിഞ്ഞ ദിവസം ഹാജരായിരുന്നെങ്കിലും രക്തസമ്മര്‍ദ്ദം കൂടിയ നാദിര്‍ഷയെ പോലീസ് തിരിച്ചയക്കുകയായിരുന്നു.

പിന്നീട് അസുഖം മാറിയെന്നും ഹാജരാകാമെന്നും നാദിർഷ അറിയിക്കുകയായിരുന്നു. നടിയെ അക്രമിക്കുന്നതിനു മുൻപ് ദിലീപിന്റെ ആവശ്യപ്രകാരം നാദിർഷ 30000 രൂപ നൽകിയതായി മുഖ്യപ്രതി സുനിൽ കുമാർ വ്യക്തമാക്കിയിരുന്നു. കേസിൽ നാദിർഷ നൽകിയ മുൻ‌കൂർ ജാമ്യഹർജി നാളെയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. അതേസമയം ദിലീപിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേറ്റ് കോടതി നാളെ വിധി പറയും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒടുവിൽ സ്ഥിരീകരണം, ഇസ്രയേൽ-അമേരിക്കൻ സൈനിക നീക്കത്തിൽ ഇറാൻ പരമോന്നത നേതാവ് ഖമനെയി കൊല്ലപ്പെട്ടു
ഇറാനിൽ കനത്ത വ്യോമാക്രമണം; ഇറാൻ പരമോന്നത നേതാവ് ഖമനെയിയുടെ മകളും പേരക്കുട്ടിയും കൊല്ലപ്പെട്ടു