വോട്ടെടുപ്പിനിടെ നാഗാലാന്‍റില്‍ ബോബാക്രമണം: മേഘാലയ സമാധാനപരം

Web Desk |  
Published : Feb 27, 2018, 02:11 PM ISTUpdated : Jun 08, 2018, 05:43 PM IST
വോട്ടെടുപ്പിനിടെ നാഗാലാന്‍റില്‍ ബോബാക്രമണം: മേഘാലയ സമാധാനപരം

Synopsis

വോട്ടെടുപ്പിനിടെ നാഗാലാന്‍റില്‍ ബോബാക്രമണം: മേഘാലയ സമാധാനപരം

ദില്ലി: മേഘാലയ, നാഗലാന്‍റില്‍ നിയസമഭകളിലേക്കുള്ള  വോട്ടെടെുപ്പ് പുരോഗമിക്കുകയാണ്. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുന്പോള്‍ മേഘാലയയില്‍ 0 ഉം നാഗലാന്‍റില്‍  40 ശതമാനവും പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്.   അതേസമയം നാഗലാന്‍ഡില്‍  പോളിംഗ് സ്റ്റേഷന് നേരെ ബോംബാക്രമണം ഉണ്ടായി. 

ഇരു സംസ്ഥാനങ്ങളിലും രാവിലെ ഏഴ് മണിക്കാണ് വോട്ടെടുപ്പ്  ആരംഭിച്ചത്. നാഗലാന്‍ഡില്‍ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് തൊട്ടു മുന്പായിരുന്നു ബോംബാക്രമണം. ടിസിത് നിയമസഭാ മണ്ഡലത്തില്‍  ബൂത്തില്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. 

അസാം നാഗലാന്‍ഡ് അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് തംലു മണ്‍ഡലത്തിലെ ചില ബൂത്തുകളില്‍ ഏറെ നേരം പോളിംഗ് തടസപ്പെട്ടു.  നിരവധി ബുത്തുകളില്‍ യന്ത്രത്തകരാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തുമെന്ന് മുഖ്യമന്ത്രി ടി ആര്‍ സെലിയാംഗ് പ്രതികരിച്ചു

മേഘാലയയില്‍ വോട്ടെടുപ്പ് സമാധാനപരമാണ്. എന്നാല്‍ നെറ്റ്വര്‍ക്കിലെ തകരാര്‍ മൂലം നിരവധി ബൂത്തുകളില്‍  പോളിംഗ് തടസ്സപ്പെട്ടെന്ന് അധികൃതര്‍ അറിയിച്ചു. ത്രിപുര, മേഘാലയ, നാഗലാന്‍ഡ് എന്നിവിടങ്ങളിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ വൈകിട്ട്  പുറത്ത് വരും.  ശനിയാഴ്ചയാണ് വോട്ടെണ്ണല്‍.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുഖ്യമന്ത്രി പ്രഖ്യാപിച്ച പുതിയ വ്യക്തിഗത രേഖ കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ല, നിയമപരമായി നേരിടും; വിഘടനവാദ രാഷ്ട്രീയമെന്നും രാജീവ് ചന്ദ്രശേഖർ
അവർ ഒത്തുപാടി 'കണ്ണും കണ്ണും കാത്തിരുന്നു മന്നിലൊരു പൈതലിനായ്' മന്ത്രിയോടൊപ്പം കുഞ്ഞു മാലാഖമാരുടെ ക്രിസ്മസ് ആഘോഷം