ആകാശത്ത് പറക്കുന്ന വിമാനത്തില്‍ യുവാവിന്‍റെ അഴിഞ്ഞാട്ടം

Web Desk |  
Published : Mar 06, 2018, 11:06 AM ISTUpdated : Jun 08, 2018, 05:51 PM IST
ആകാശത്ത് പറക്കുന്ന വിമാനത്തില്‍ യുവാവിന്‍റെ അഴിഞ്ഞാട്ടം

Synopsis

ശനിയാഴ്ച  ക്വാലാലംപൂരില്‍ നിന്ന് പറന്നുയര്‍ന്ന മലേഷ്യന്‍ ഏയര്‍വേയ്സ് വിമാനത്തിലാണ് ബംഗ്ലദേശ് സ്വദേശിയായ ഇരുപതുകാരന്‍ പരാക്രമം നടത്തിയത്

ക്വാലാലംപൂര്‍ :  ആകാശത്ത് പറക്കുന്ന വിമാനത്തില്‍ യുവാവിന്‍റെ അഴിഞ്ഞാട്ടം. ശനിയാഴ്ച  ക്വാലാലംപൂരില്‍ നിന്ന് പറന്നുയര്‍ന്ന മലേഷ്യന്‍ ഏയര്‍വേയ്സ് വിമാനത്തിലാണ് ബംഗ്ലദേശ് സ്വദേശിയായ ഇരുപതുകാരന്‍ പരാക്രമം നടത്തിയത്. ഇയാള്‍  മലേഷ്യന്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിയാണ്. ധാക്കയിലേക്ക് പോകുകയായിരുന്നു ഇയാള്‍.

ലാപ്ടോപ്പില്‍ അശ്ലീല ചിത്രം കാണുവാന്‍ തുടങ്ങിയതിന് പിന്നാലെയാണ് പ്രശ്നം തുടങ്ങിയത്. തുടര്‍ന്ന് വസ്ത്രമൂരിയെറിഞ്ഞ് നഗ്നത പ്രദര്‍ശിപ്പിച്ച ശേഷം എയര്‍ഹോസ്റ്റസിനെ കയറിപ്പിടിക്കുകയും ആക്രമിക്കുകയും ചെയ്തു.യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തി.ഇയാള്‍ സ്വയംഭോഗം ചെയ്തതായി ഒപ്പം യാത്ര ചെയ്ത യാത്രക്കാരന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നു.

എന്നാല്‍ എയര്‍ഹോസ്റ്റസുമാരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഇയാള്‍ വസ്ത്രം തിരികെയണിഞ്ഞു. എന്നാല്‍ പൊടുന്നനെ ഒരു ജീവനക്കാരിയെ കെട്ടിപ്പിടിക്കാന്‍ ശ്രമിച്ചു. ഇതോടെ യാത്രക്കാരില്‍ ചിലര്‍ ഇയാളെ കീഴ്പ്പെടുത്തി കൈകള്‍ തുണികൊണ്ട് കൂട്ടിക്കെട്ടി ബന്ധനത്തിലാക്കി. പിന്നീട് ഇയാളെ പോലീസിന് കൈമാറി.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഗുരുവായൂരിൽ കൈപ്പത്തി വേണം', നിയമസഭാ സീറ്റ് കോൺഗ്രസിന് തിരികെ വേണമെന്ന് ഡിസിസി നേതൃത്വം, 'ലീഗുമായി സംസ്ഥാന നേതൃത്വം സംസാരിക്കണം'
ഇത്തവണ 10 അല്ല, 12 ദിവസം ക്രിസ്മസ് അവധി, ഇനിയെന്നാണ് സ്കൂൾ തുറക്കുക; കേരളത്തിലെ ക്രിസ്മസ് അവധി നാളെ തുടങ്ങും