പുരസ്കാര നേട്ടം ഇരട്ടി മധുരമെന്ന് നമ്പി നാരായണൻ

Published : Jan 25, 2019, 11:53 PM ISTUpdated : Jan 26, 2019, 12:39 AM IST
പുരസ്കാര നേട്ടം ഇരട്ടി മധുരമെന്ന് നമ്പി നാരായണൻ

Synopsis

പത്മഭൂഷണ്‍ പുരസ്കാരം ലഭിച്ചത് ഇരട്ടി മധുരമെന്ന് മുന്‍ ഐ എസ് ആര്‍ ഒ ശാ​സ്ത്ര​ജ്ഞ​ൻ നമ്പി നാരായണൻ. തന്‍റെ പോരാട്ടം ജനങ്ങളും രാജ്യവും അംഗീകരിച്ചതില്‍ നന്ദിയുണ്ടെന്നും നമ്പി നാരായണന്‍.

തിരുവനന്തപുരം: നീതിക്കായുള്ള  പോരാട്ടത്തിന്‍റെ ഒടുവിലാണ് പത്മഭൂഷൺ നൽകി രാജ്യം നമ്പി  നാരായണനെ ആദരിക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ ഒപ്പം നിന്ന ഏഷ്യാനെറ്റ് ന്യൂസിനടക്കം നന്ദി പറഞ്ഞു കൊണ്ടായിരുന്നു  നമ്പി നാരായണന്‍റെ പ്രതികരണം.

പത്മഭൂഷണ്‍ പുരസ്കാരം ലഭിച്ചത് ഇരട്ടി മധുരമെന്ന് മുന്‍ ഐ എസ് ആര്‍ ഒ ശാ​സ്ത്ര​ജ്ഞ​ൻ നമ്പി നാരായണൻ പറഞ്ഞു. തന്‍റെ പോരാട്ടം ജനങ്ങളും രാജ്യവും അംഗീകരിച്ചതില്‍ നന്ദിയുണ്ടെന്നും നമ്പി നാരായണന്‍ പ്രതികരിച്ചു. ഇതുവരെ കേന്ദ്രസര്‍ക്കാരില്‍ നിന്ന് പരിഗണന ലഭിച്ചിരുന്നില്ല. ഇപ്പോള്‍ ലഭിച്ച ഈ പുരസ്കാരം വലിയ അംഗീകാരമായിട്ടാണ് കരുതുന്നതെന്ന് നമ്പി നാരായണൻ കൂട്ടിച്ചേര്‍ത്തു. പുരസ്കാര പ്രചരിച്ചതോടുകൂടി നമ്പി നാരായണന് അഭിനന്ദന പ്രവാഹമാണ്. ഒപ്പം നിന്ന എല്ലാവർക്കുമായി ബഹുമതി സമർപ്പിക്കുന്നെന്ന് നമ്പി നാരായണൻ പറഞ്ഞു.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: ശബരിമലയിൽ വൻഭക്തജനത്തിരക്ക്, നാളെ മുതൽ കേരളീയ സദ്യ
ലൈംഗികാതിക്രമ കേസ്; സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിന് നിര്‍ണായകം, ജാമ്യാപേക്ഷയിൽ വിധി ഇന്ന്