
ഗോ രക്ഷയുടെ പേരില്‍ വിവിധ സംസ്ഥാനങ്ങളില്‍ ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നേരെ വ്യാപക ആക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രി ഇന്ന് പ്രതികരിച്ചത്. വിഷയം പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാറിനെതിരെ വ്യാപകമായ പ്രചരണത്തിന് ഉപയോഗിക്കുകയും തെരഞ്ഞെടുപ്പുകളില്‍ ആയുധമാക്കാനും തുടങ്ങിയപ്പോഴാണ് മൗനം ഭഞ്ജിക്കാന്‍ പ്രധാനമന്ത്രി തയ്യാറായത്. രാത്രി സമയത്ത് സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരാണ് പകല്‍ സമയത്ത് മുഖംമൂടിയണിഞ്ഞ് ഗോ രക്ഷാ പ്രവര്‍ത്തകരെന്ന പേരില്‍ ആക്രമണം നടത്തുന്നവരെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ഇവര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാറുകള്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണം. ഇത്തരം സംഭവങ്ങളറിഞ്ഞപ്പോള്‍ തനിക്ക് വലിയ ദേഷ്യമാണുണ്ടായതെന്നും മോദി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam