
ദില്ലി: ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലുകളും നുഴഞ്ഞുകയറ്റവും വര്‍ധിച്ച സാഹചര്യത്തില്‍ മറ്റൊരു മിന്നലാക്രമണം പോലുള്ള നടപടികള്‍ കേന്ദ്രം ആലോചിക്കുന്നതായുള്ള സൂചന നല്‍കി കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ്. അതിര്‍ത്തി കടന്നുള്ള പാക്കിസ്താന്‍റെ ഭാഗത്തുനിന്നുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന് ശക്തമായ നടപടിയുണ്ടാകുമെന്നാണ് ജിതേന്ദ്ര സിംഗ് പറയുന്നത്.
ഇന്ത്യ ടുഡേ സംഘടിപ്പിച്ച എഡിറ്റര്‍ റൗണ്ട് ടേബിള്‍ എന്ന പരിപാടിയില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പാക് പ്രകോപനത്തിന് മറുപടി നല്‍കുമോ എന്ന ചോദ്യത്തിന് ചില നടപടികളുണ്ടാകുമെന്നും അത് നടപ്പാക്കിയതിന് ശേഷം വെളിപ്പെടുത്തുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. അത് ഇപ്പോള്‍ മാധ്യമങ്ങളോട് പറയാന്‍ കഴിയില്ല. അത് നടപ്പിലാകുമ്പോള്‍ അറിയാം. സുരക്ഷ സേന വിഭാഗങ്ങള്‍ ആവശ്യമാകുന്ന സമയത്ത് എന്തും ചെയ്യാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുണ്ട്.
കാശ്മീരിലെ യുവാക്കള്‍ കേന്ദ്രത്തിന്‍റെ വികസന അജണ്ടയോടൊപ്പം നില്‍ക്കുന്നവരാണെന്ന് പറഞ്ഞ മന്ത്രി. കാശ്മീരിലെ പ്രശ്ന പരിഹാരത്തില്‍ ഹുറീയത്ത് കോണ്‍ഫ്രന്‍സ് ഒരു പ്രധാന കക്ഷിയാണോ എന്ന ചോദ്യത്തിന് അത് തള്ളിക്കളയുന്നതായിരുന്നു കേന്ദ്രമന്ത്രിയുടെ നിലപാട്. ബാക്കിയുള്ള ജനവിഭാഗങ്ങള്‍ ഇവിടെ പ്രധാനമല്ലെ എന്ന് മന്ത്രി ചോദിച്ചു. കാശ്മീരില്‍ ഹുറീയത്ത് ഒരു ഘടകമാണ്, എന്നാല്‍ ഹുറീയത്ത് മാത്രമല്ല അവിടെ പ്രധാന്യം കേന്ദ്രമന്ത്രി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam