ചന്ദ്രബാബു നായിഡുവിനെ പിടിച്ചുവലിച്ച് അടുത്തിരുത്തുന്ന മോദി; വീഡിയോ വീണ്ടും വൈറല്‍

By Web DeskFirst Published Mar 16, 2018, 3:16 PM IST
Highlights

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന മോദി ആന്ധ്രയിലെ മെഹബൂബ നഗറില്‍ പ്രചാരണത്തിനെത്തിയപ്പോഴാണ് ഈ വീഡിയോ ചിത്രീകരിച്ചത്.

ഹൈദരാബാദ്: ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാത്തതിനെത്തുടര്‍ന്ന് എന്‍ഡിഎ സഖ്യം വിട്ട ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള വീഡിയോ വീണ്ടും വൈറലാകുന്നു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചിത്രീകരിച്ച വീഡിയോ ആണ് ടിഡിപി എന്‍ഡിഎ സഖ്യം വിട്ടപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും വ്യാപകമായി പ്രചരിക്കുന്നത്.

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന മോദി ആന്ധ്രയിലെ മെഹബൂബ നഗറില്‍ പ്രചാരണത്തിനെത്തിയപ്പോഴാണ് ഈ വീഡിയോ ചിത്രീകരിച്ചത്. 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിയെത്തുടര്‍ന്നാണ് എന്‍ഡിഎ സഖ്യം ഉപേക്ഷിച്ച ടിഡിപി 10 വര്‍ഷത്തെ ഇടവേളക്കുശേഷമായിരുന്നു ബിജെപി നേതാക്കളുമായി വേദി പങ്കിട്ടത്.

വേദിയില്‍ മോദിയെ ബൊക്കെ നല്‍കിയും ഷാള്‍ അണിയിച്ചും സ്വീകരിച്ചശേഷം രണ്ടാം നിരയിലെ ഇരിപ്പിടത്തിലേക്ക് നായിഡു നടന്നു പോകാനൊരുങ്ങുമ്പോഴാണ് മോദി ബലം പ്രയോഗിച്ച് അദ്ദേഹത്തിന്റെ കൈയില്‍ പിടിച്ചുവലിച്ച് തന്റെ തൊട്ടടുത്ത കസേരയില്‍ ഇരുത്തുന്നത്. ഇത് തെരഞ്ഞെടുപ്പ് പ്രചാരണ യോഗമാണെന്ന് തോന്നുന്നില്ലെന്നും പ്രധാനമന്ത്രിയായുള്ള മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങാണെന്നാണ് കരുതുന്നതെന്നുമായിരുന്നു നായിഡു അന്ന് മോദിയെ വേദിയിലിരുത്തി പറഞ്ഞത്.

click me!