മോഹന്‍ ഭാഗവതിനെ പതാക ഉയര്‍ത്തുന്നത് വിലക്കി; വിശദീകരണമാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്

Published : Aug 29, 2017, 08:37 AM ISTUpdated : Oct 04, 2018, 07:32 PM IST
മോഹന്‍ ഭാഗവതിനെ പതാക ഉയര്‍ത്തുന്നത് വിലക്കി; വിശദീകരണമാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്

Synopsis

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നതില്‍ നിന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിനെ വിലക്കിയ സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം ആവശ്യപ്പെട്ടു. പാലക്കാട് കര്‍ണകിയമ്മന്‍ സ്‌കൂളില്‍  പതാക ഉയര്‍ത്തുന്നത് ജില്ലാ ഭരണ കൂടം വിലക്കിയിരുന്നു.

ഇതില്‍ വിശദീകരണമാവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറിക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് കത്തയച്ചിരിക്കുന്നത്. ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റിന്റെ പരാതിയിലാണ് നടപടി. എയ്ഡഡ് സ്‌കൂളില്‍ രാഷ്ട്രീയ നേതാവ് പതാക ഉയര്‍ത്തുന്നത് ചട്ടവിരുദ്ധമാണെന്നും ജനപ്രതിനിധിക്കോ സ്‌കൂളിലെ അധ്യാപകനോ പതാക ഉയര്‍ത്താമെന്നുമായിരുന്നു ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി വ്യക്തമാക്കിയിരുന്നത്. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിജെപിയുടെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയ കോടികൾക്ക് പിന്നിൽ രാജ്യത്തെ മുൻനിര കമ്പനികൾ; മുന്നിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട്
സ്കൂൾ വിട്ട് ബസ് കാത്തുനിന്ന പെൺകുട്ടിയെ പരിചയക്കാരനെന്ന് ഭാവിച്ച് ബൈക്കിൽ കയറ്റി; ലൈം​ഗികാതിക്രമം, യുവാവ് അറസ്റ്റിൽ