വസ്ത്രവില്‍പ്പന ശാലകളിലെ മോശം തൊഴില്‍ സാഹചര്യം; സര്‍ക്കാറിന് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ്

By Web DeskFirst Published Jul 1, 2016, 4:38 PM IST
Highlights

പല വസ്ത്ര വില്‍പ്പന ശാലകളിലും നിൽക്കാനോ ഇരിക്കാനോ അനുവദിക്കാതെ വനിതാ ജീവനക്കാരെ പത്തു മണിക്കൂറിലേറെ പണിയെടുപ്പിക്കുന്നെന്നും ഇത്തരത്തിലുള്ള നടപടികളിലൂടെ വനിതാ ജീവനക്കാരുടെ  തൊഴിൽ അവകാശങ്ങൾ ലംഘിക്കപ്പെടുന്നുവെന്നും കമ്മീഷൻ അയച്ച നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം തൊഴിലിടങ്ങളിൽ അത്യാവശ്യം വേണ്ട ശുചിമുറികള്‍ പോലും ഇല്ലെന്നും കമ്മീഷൻ വ്യക്തമാക്കി. നോട്ടീസില്‍ രണ്ടാഴ്ചയ്ക്കകം സംസ്ഥാന സർക്കാർ ദേശീയ മനുഷ്യാവകാശ കമ്മീഷന് വിശദീകരണം നൽകണം.

click me!