ദേശീയ നേതാക്കള്‍ രാഷ്ട്രപതിയെ കാണും

web desk |  
Published : May 18, 2018, 12:13 AM ISTUpdated : Jun 29, 2018, 04:03 PM IST
ദേശീയ നേതാക്കള്‍ രാഷ്ട്രപതിയെ കാണും

Synopsis

കര്‍ണ്ണാടകയില്‍ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നാണം കെട്ട കളികളാണ് അരങ്ങേറുന്നത്.

ബംഗളൂരു:  ദേശീയ നേതാക്കള്‍ മറ്റന്നാള്‍ രാഷ്ട്രപതിയെ കാണും. കര്‍ണ്ണാടകയിലെ രാഷ്ട്രീയ നാടകങ്ങളെ തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാക്കള്‍ മറ്റന്നാള്‍ രാഷ്ട്രപതിയെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. കോണ്‍ഗ്രസ് - ജെഡിഎസ് നേതാക്കളാണ് രാഷ്ട്രപതിയെക്കാണാന്‍ അനുമതി ചോദിച്ചിരിക്കുന്നത്. 

ഇതിനിടെ കര്‍ണ്ണാടകയില്‍ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നാണം കെട്ട കളികളാണ് അരങ്ങേറുന്നത്. കേന്ദ്ര - സംസ്ഥാന അധികാരം ദുരുപയോഗം ചെയ്ത് എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാനുള്ള നീക്കങ്ങള്‍ ബിജെപി ഊര്‍ജ്ജിതപ്പെടുത്തി. അധികാരമേറ്റെടുത്ത ദിവസം തന്നെ രാജിവെക്കേണ്ടിരുന്നത് ഏത് വിധേനയും ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ബിജെപി നേതൃത്വം. എന്നാല്‍ തങ്ങളുടെ എംഎല്‍എമാരെ ഏതുവിധേനയും സംരക്ഷിക്കാന്‍ ശ്രമിക്കുമെന്ന് കുമാരസ്വാമിയും അറിയിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വൻ പ്രഹരവുമായി ഇറാൻ, ഹോർമുസ് കടലിടുക്ക് അടച്ചു! ഇന്ത്യക്കും വൻ തിരിച്ചടി, എണ്ണവില കുതിക്കും
ഇറാനിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 201, പരിക്കേറ്റവർ 747; പ്രത്യാക്രമണത്തിൽ യാതൊന്നും സംഭവിച്ചില്ലെന്ന് അമേരിക്ക