ദേശീയ നീന്തല്‍ താരം തൂങ്ങി മരിച്ച നിലയില്‍

Web Desk |  
Published : May 01, 2018, 03:59 PM ISTUpdated : Jun 08, 2018, 05:50 PM IST
ദേശീയ നീന്തല്‍ താരം തൂങ്ങി മരിച്ച നിലയില്‍

Synopsis

പ്രണയ നൈരാശ്യമെന്ന് സംശയിക്കുന്നതായി പൊലീസ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിന്നുള്ള ദേശീയ നീന്തല്‍ താരം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. പതിനഞ്ചുകാരിയായ മൗപ്രിയ മിത്രയാണ് കൊല്‍ക്കത്തയില്‍നിന്ന് 50 കിലോമീറ്റര്‍ അകലെ ബന്ദേലിലെ മാനസപൂരില്‍ തൂങ്ങി മരിച്ചത്. പ്രണയ നൈരാശ്യമാണ് മരണകാരണമെന്ന് കരുതുന്നതായി പൊലീസ് വ്യക്തമാക്കി.

എന്നാല്‍ സംഭവ സ്ഥലത്തുനിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടില്ല. 2016ല്‍ കൊളൊംബോയില്‍ നടന്ന ദക്ഷിണ ഏഷ്യന്‍ അക്വാറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് മെഡലുകള്‍ നേടിയിരുന്നു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മൗപ്രിയ. ജിംനാസ്റ്റിക് താരമായിരുന്ന മൗപ്രിയ അപകടത്തെ തുടര്‍ന്ന് കാലിനുണ്ടായ പരിക്ക് മൂലം നീന്തലിലേക്കും ഡൈവിംഗിലേക്കും മാറുകയായിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊലീസ് ഉദ്യോ​ഗസ്ഥൻ ഓടിച്ച കാർ ഇടിച്ചു തെറിപ്പിച്ചത് 3 വാഹനങ്ങൾ, പരിക്കേറ്റവർ ആശുപത്രിയിൽ, മദ്യലഹരിയിലെന്ന് നാട്ടുകാർ
നാളെ അവധി: വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്‌ടർ; നടപടി കടുവ ഭീതിയെ തുടർന്ന്