ദേശീയ പാത വികസനം; നിരാഹാരസമരവുമായി പാടശേഖര സമിതി

By web deskFirst Published Apr 1, 2018, 6:49 AM IST
Highlights
  • സര്‍വേ പൂര്‍ത്തിയാക്കിയ സാഗതമാട്-പാലച്ചിറമാട് ബൈപ്പാസ് റോഡിനെതിരെയാണ് പാടശേഖരസമിതിയുടെ സമരം.

മലപ്പുറം;  ദേശീയ പാത വികസനത്തിനെതിരെ അനിശ്ചിതകാല നിരാഹാരസമരവുമായി പാടശേഖര സമിതി. സ്വാഗതമാട് തോട്ടുങ്ങള്‍ പാടശേഖര സമിതിയാണ് നെല്‍വയല്‍ നഷ്ടപെടുന്നതിനെതിരെ സമരത്തിനിറങ്ങുന്നത്. സര്‍വേ പൂര്‍ത്തിയാക്കിയ സാഗതമാട്-പാലച്ചിറമാട് ബൈപ്പാസ് റോഡിനെതിരെയാണ് പാടശേഖരസമിതിയുടെ സമരം. ദേശീയപാത വികസനത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന ബൈപ്പാസ് 84 വീടുകളും 35 ഏക്കര്‍ നെല്‍വയലും ഇല്ലാതാക്കുമെന്ന് സമരസമിതി പറഞ്ഞു.

നിലവിലെ റോഡ് വീതികൂട്ടിയുള്ള വികസനത്തിനുപകരം നെല്‍വയലുകളും തണ്ണീര്‍ തടങ്ങളും നശിപ്പിച്ച് പുതിയ റോഡ് നിര്‍മ്മിക്കുന്നത് വന്‍കിടക്കാരെ സഹായിക്കാനാണെന്നും അവര്‍ ആരോപിച്ചു. രാവിലെ പത്ത് മണിയോടെ പന്തല്‍കെട്ടിയുള്ള അനിശ്ചിതകാല നിരാഹരസമരത്തിന് സ്ത്രീകളാണ് നേതൃത്വം നല്‍കുന്നത്.  സര്‍വേ നടപടികള്‍ പൂര്‍ത്തിയായെങ്കിലും പദ്ധതി ഉപേക്ഷിക്കുന്നതുവരെ അനിശ്ചിതകാലസമരം തുടരാനാണ് സമരസമിതി തീരുമാനിച്ചിട്ടുള്ളത്.
 

click me!