ദേശീയ കടുവ കണക്കെടുപ്പിൻ്റെ ആദ്യഘട്ടം ഇന്നവസാനിക്കും,വിവര വിശകലനം രണ്ടാഘട്ടം,ക്യാമറ ട്രാപ്പിങ് ഒടുവിൽ, 2022 ലെ സര്‍വേയിൽ കേരളത്തിൽ 213 കടുവകൾ

Published : Dec 08, 2025, 08:28 AM IST
Tiger census

Synopsis

37 വനം ഡിവിഷനുകളെ 673 ബ്ലോക്കുകളാക്കി തിരിച്ചായിരുന്നു സര്‍വേയുടെ തുടക്കം

തിരുവനന്തപുരം:  ദേശീയ കടുവ കണക്കെടുപ്പിൻ്റെ ആദ്യഘട്ടം ഇന്നവസാനിക്കും.സംസ്ഥാനത്തെ 37 വനം ഡിവിഷനുകളിലായിരുന്നു സര്‍വേ.വന്യമൃഗങ്ങൾക്ക് മുന്നിൽ അകപ്പെടാതെയും കാട്ടിൽ നടവഴി തെളിച്ചുമായിരുന്നു ഉദ്യോഗസ്ഥര്‍ സെൻസസിന് ഇറങ്ങിയത്.ഡിസംബര്‍ ഒന്നിന് തുടങ്ങി ഏപ്രിൽ 1ന് തീരുന്ന കടുവകളുടെ കണക്കെടുപ്പ്. അതിൽ ആദ്യഘട്ടം ഇന്ന് തീരും.ആദ്യ ദിനങ്ങളിൽ കടുവയുടെ കാഷ്ടം, കാൽപ്പാട്, ടെറിട്ടറി അടയാളപ്പെടുത്തിയ മരത്തിലെ മാന്തൽ എന്നിവയായിരുന്നു തെരഞ്ഞെത്. കടുവയുടെ ഇരകളുടെ സാന്നിധ്യവും നിരീക്ഷിച്ചു വന്നു.37 വനം ഡിവിഷനുകളെ 673 ബ്ലോക്കുകളാക്കി തിരിച്ചായിരുന്നു.സര്‍വേയുടെ തുടക്കം. ഉൾക്കാട്ടിലെ എണ്ണമെടുപ്പ് നടപടികൾ സാഹസികമന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു

ഇതുവരെ ലഭിച്ച വിവരങ്ങൾ പ്രത്യോകം തയ്യാറാക്കിയ ആപ്ലിക്കേഷനിൽ രേഖപ്പെടുത്തിക്കഴിഞ്ഞു. ഇവയുടെ വിശകലനാണ് രണ്ടാഘട്ടം.അത് വൈകാതെ തുടങ്ങും. മൂന്നാംഘട്ടം ക്യാമറ ട്രാപ്പിങ് ആണ്.ഓരോ കടുവകളേയും വ്യക്തിഗതമായി തിരിച്ചറിയാനും പ്രായം കണക്കാക്കാനും ഉൾപ്പെടെ അത് സഹായിക്കും. പ്രായം ചെന്ന എത്ര കടുവൾ ഉണ്ട്, അവ കാടിറങ്ങാനുള്ള സാധ്യത എല്ലാം ക്രോഡികരിക്കാനും മുൻകരുതൽ എടുക്കാനും സഹായിക്കും

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: അതിജീവിതയ്ക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷ; വിധി എതിരായാൽ നിയമസഹായം നൽകുമെന്ന് ഉമാ തോമസ് എം എൽ എ
'എപ്പോഴും ലൊക്കേഷൻ ഓണായിരിക്കണം'! സ്മാർട്ട് ഫോൺ കമ്പനികളോട് കേന്ദ്രത്തിന്റെ നിർദേശം, എതിർത്ത് കമ്പനികൾ -റിപ്പോർട്ട്