കൊച്ചി കണ്ടെയ്നർ റോഡിലെ ടോള്‍ പിരിവ് തടഞ്ഞ് നാട്ടുകാര്‍; പ്രതിഷേധകരെ അറസ്റ്റ് ചെയ്ത് നീക്കി

By Web TeamFirst Published Feb 3, 2019, 10:14 AM IST
Highlights

ടോൾ ബൂത്തിലൂടെ കണ്ടെയ്നർ ലോറി ടോൾ നൽകാതെ കയറ്റിവിട്ടു കൊണ്ടാണ് നാട്ടുകാർ പ്രതിഷേധിച്ചത്

കൊച്ചി: കണ്ടെയ്നർ റോഡിൽ ടോൾ പിരിക്കാനുള്ള നീക്കം വീണ്ടും നാട്ടുകാർ തടഞ്ഞു. നേരത്തെ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് ടോൾപിരിവ് നിർത്തിവെച്ചത്. ഇന്ന് മുതൽ വാണിജ്യ വാഹനങ്ങൾക്ക് ടോൾ പിരിക്കാൻ ആയിരുന്നു അധികൃതരുടെ നീക്കം. 

സർവീസ് റോഡും അനുബന്ധ സൗകര്യങ്ങളും ഏർപ്പെടുത്താനാണ് ടോൾ പിരിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. ടോൾ ബൂത്തിലൂടെ കണ്ടെയ്നർ ലോറി ടോൾ നൽകാതെ കയറ്റിവിട്ടു കൊണ്ടാണ് നാട്ടുകാർ പ്രതിഷേധിച്ചത്.  

പ്രതിഷേധിച്ച നാട്ടുകാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധം വകവയ്ക്കാതെ അധികൃതര്‍ ലോറികളിൽനിന്ന് ടോൾപിരിവ് തുടങ്ങിയതോടെ സ്ഥലത്ത് നേരിയ സംഘർഷാവസ്ഥ തുടരുകയാണ്.

click me!