
കൊച്ചി: നാവികസേനയുടെ അളില്ലാ നിരീക്ഷണ വിമാനം കടലില്‍ വീണു. ഇസ്രായേല്‍ നിര്‍മിതമായ സെര്‍ച്ചര്‍ എയുവി വിമാനമാണ് അപകടത്തില്‍ പെട്ടത്. കൊച്ചിയില്‍ നിന്ന് 9 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചായിരുന്നു അപകടം.പതിവു പരിശീലനപറക്കലിനിടെ ഇന്ന് വൈകിട്ട് 7 35നാണ് അപകടം ഉണ്ടായത്.
സാങ്കേതിക തകരാറാണ് കാരണമെന്ന് നേവി അധികൃതര്‍ വിശദീകരിച്ചു.വിമാനഅവശിഷ്ടങ്ങള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.സംഭവത്തില്‍ നേവി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam