
ഒന്‍പതു ദിവസം നീണ്ടു നില്‍ക്കുന്ന നവരാത്രി ആഘോഷങ്ങള്‍ക്ക് മസ്കറ്റിലും തുടക്കമായി. ഈ വരുന്ന ഒന്‍പതു രാത്രികളില്‍ ക്ഷേത്രങ്ങളിലും വീടുകളിലും പ്രത്യേക പൂജകളും ആരാധനകളും നടക്കും. നവരാത്രിയില്‍ ആദ്യ മൂന്നു ദിവസം പാര്‍വ്വതിയേയും, അടുത്ത മൂന്നു ദിവസം ലക്ഷ്മിയെയും അവസാന മൂന്ന് ദിവസം സരസ്വതിയെയുമാണ് പൂജിക്കുന്നത്. കേരളത്തില്‍ വിദ്യാരംഭം, തമിഴ് നാട്ടില്‍ കൊലുവെയ്പ്, കര്‍ണാടകയില്‍ ദസറ എന്നിങ്ങനെ തുടങ്ങി ദേശിയ തലത്തില്‍ നവരാത്രി ആഘോഷത്തിന് വ്യത്യസ്ത ഭാവ തലങ്ങള്‍ ആണുള്ളത്. മസ്കറ്റിലെ നിരവധി തമിഴ് വീടുകളില്‍ ബൊമ്മകൊലു അലങ്കാരങ്ങള്‍ തയ്യാറായി കഴിഞ്ഞു. ഈ ഒന്‍പതു ദിവസങ്ങളില്‍ സുഹൃത്തുകള്‍ പരസ്‌പരം വീടുകള്‍ സന്ദര്‍ശിച്ച് സമ്മാനങ്ങള്‍ കൈമാറി സന്തോഷവും ആഹ്ലാദവും പങ്കുവെയ്‌ക്കും. പത്താം ദിവസമായ വിജയദശമിയില്‍ വിശേഷാല്‍ പൂജ നടത്തി വിദ്യാരംഭത്തോടെ ആഘോഷങ്ങള്‍ സമാപിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam