പരിശീലന പറക്കലിനിടെ യുദ്ധവിമാനം കത്തിനശിച്ചു

Published : Jan 03, 2018, 03:57 PM ISTUpdated : Oct 05, 2018, 02:29 AM IST
പരിശീലന പറക്കലിനിടെ യുദ്ധവിമാനം കത്തിനശിച്ചു

Synopsis

പനാജി: ഗോവയിൽ പരിശീലന പറക്കലിനിടെ യുദ്ധവിമാനം കത്തിനശിച്ചു. ഗോവയിലെ ദബോലിം അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേയിൽനിന്നു തെന്നിമാറിയ മിഗ് 29കെ യുദ്ധവിമാനമാണ് കത്തിനശിച്ചത്. വിമാനത്തിലുണ്ടായിരുന്ന ട്രെയിനി പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. വിമാനത്താവളത്തിൽ നിന്നു പറന്നുയരാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. അപകടത്തെ തുടർന്നു വിമാനത്താവളം ഒരു മണിക്കൂർ അടച്ചിട്ടു. ഇവിടെനിന്നുള്ള സർവീസുകൾ വൈകാനിടയുണ്ടെന്നും അധികൃതർ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിയറ്റ്നാമിൽ ബോട്ട് അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാളെ തലസ്ഥാനത്തെത്തിക്കും
മൂക്ക് പൊത്തി തലസ്ഥാനം, ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ; കോർപറേഷനിലെ മാലിന്യ പ്രതിസന്ധി ഉടൻ പരിഹരിക്കണം, കർശന നിർദേശം