
മുംബൈ: മഹാരാഷ്ട്രയിൽ പെൺകുട്ടിയെ ശല്യം ചെയ്ത യുവാവിനെ എംഎൽഎയുടെ നിർദ്ദേശപ്രകാരം മർദ്ദിച്ചത് വിവാദമായി. യുവാവ് ശല്യം ചെയ്ത പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും നാട്ടുകാരിൽ ചിലരും എന്‍സിപി എംഎൽഎ ജിതേന്ദ്ര ഔദിന്റെ ഓഫീസിൽ വച്ച് യുവാവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.നിയമം കയ്യിലെടുത്ത എംഎൽഎക്കെതിരെ ബിജെപിയും കോൺഗ്രസും രംഗത്തെത്തി.
രണ്ട് മാസമായി പ്രതീക് പാട്ടീൽ എന്ന യുവാവ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശല്യം ചെയ്തിരുന്നു. പരാതിയുമായി പെൺകുട്ടിയും ബന്ധുക്കളും എംഎൽഎ ജിതേന്ദ്ര ഔദിന്‍റെ മുന്നിലെത്തിയപ്പോൾ യുവാവിനെ വിളിച്ചുവരുത്തി. തുടർന്ന് പെൺകുട്ടിയോട് യുവാവിനെ അടിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു.
പൊലീസിന് കൈമാറിയ പ്രതിയെ കോടതി നാലു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ദൃശ്യങ്ങൾ വൈറലായതോടെ നടപടിയെ ന്യായീകരിച്ച് എംഎല്‍എ രംഗത്തെത്തി. യുവാവിന്റെ ശല്യം കാരണം പെൺകുട്ടി ആത്മഹത്യാശ്രമം വരെ നടത്തിയെന്നും പെൺകുട്ടിയുടെ ദേഷ്യവും വേദനയും തീർക്കാൻ ഇത് മാത്രമായിരുന്നു വഴിയെന്നുമാണ് എംഎൽഎയുടെ ന്യായം.നിയമം കയ്യിലെടുത്ത ജിതേന്ദ്ര ഔദിനെതിരെ കോൺഗ്രസും ബിജെപിയും രംഗത്തെത്തി.
ചെമ്പൻമുടിയില്‍ തുറന്ന് പ്രവർത്തിക്കുന്ന പാറമടയില്‍ ഖനനം നിർത്തിവക്കാൻ പത്തനംതിട്ട ജില്ലാകളക്ടറുടെ നിർദ്ദേശം..പാറമടയില്‍ നിലവില്‍ പൊട്ടിച്ചപാറകഷണങ്ങള്‍ നീക്കം ചെയ്യാൻ കളക്ടർ അനുമതിനല്‍കി.പാറഖനനത്തിന് നല്‍കിയിട്ടുള്ള ലൈസൻസുകള്‍ പുനപരിശോധിക്കും. പ്രശ്നങ്ങള്‍ പഠിക്കാൻ കളക്ടർ പാറമട സന്ദർശിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam