
കായല്‍ കൈയ്യേറ്റവുമായി ബന്ധപ്പെട്ട് മന്ത്രി തോമസ് ചാണ്ടി രാജിവെയ്‌ക്കേണ്ടതില്ലെന്ന് എന്‍ സി പി. മന്ത്രി നിയമം ലംഘിച്ചിട്ടില്ലെന്ന് എന്‍ സി പി സംസ്ഥാന നേതൃത്വം വിശദീകരിക്കുന്നു. കൈയ്യേറ്റം ഉണ്ടെങ്കില്‍ ഉത്തരവാദിത്വം ഉദ്യോഗസ്ഥര്‍ക്കാണ്. അന്വേഷണം നടക്കുമ്പോള്‍ രാജിവെയ്ക്കേണ്ട സാഹചര്യമില്ല. തോമസ് ചാണ്ടിയുടെ കാര്യത്തില്‍ കോടതി തീരുമാനം വരട്ടെയെന്ന നിലപാടിലാണ് എന്‍സിപി. എന്‍സിപി നേതാവ് ടി.പി പീതാംബരന്‍ മാസ്റ്റര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവെയാണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്. തോമസ് ചാണ്ടിക്കെതിരായ കളക്‌ടറുടെ റിപ്പോര്‍ട്ടും, നിയമോപദേശവും വന്ന സാഹചര്യത്തില്‍ സിപിഎം നിലപാട് കടുപ്പിച്ചിരുന്നു. രാജിയുടെ കാര്യത്തില്‍ തീരുമാനം സ്വയം കൈക്കൊള്ളണമെന്ന് തോമസ് ചാണ്ടിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തോമസ് ചാണ്ടിയെ പിന്തുണച്ച് എന്‍ സി പി സംസ്ഥാന നേതൃത്വം രംഗത്തെത്തിയത്.