ഇന്നലെ ഇഡിക്ക് മുന്നിലെത്തി ജയറാം നൽകിയ മൊഴിയുടെ വിശദാംശങ്ങൾ പുറത്തുവന്നു. പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടും നടത്തിയിട്ടില്ലെന്നും അനധികൃത ഇടപാടുകൾ അറിയില്ലായിരുന്നുവെന്നും ജയറാം മൊഴി നൽകി.

കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ തള്ളി നടൻ ജയറാം. ഇന്നലെ ഇഡിക്ക് മുന്നിലെത്തി ജയറാം നൽകിയ മൊഴിയുടെ വിശദാംശങ്ങൾ പുറത്തുവന്നു. പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടും നടത്തിയിട്ടില്ലെന്നും അനധികൃത ഇടപാടുകൾ അറിയില്ലായിരുന്നുവെന്നും ജയറാം മൊഴി നൽകി. മൂന്നരമണിക്കൂറോളമാണ് ജയറാമിൻ്റെ മൊഴിയെടുത്തത്. തനിക്കറിയുന്നത് എല്ലാം പറഞ്ഞുവെന്നാണ് ജയറാം മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ശബരിമലയിൽ വെച്ചാണ് പോറ്റിയ പരിചയപ്പെട്ടത്. വീട്ടിൽ നടത്തിയ പൂജയുമായി ബന്ധപ്പെട്ട് ഒരു സാമ്പത്തിക ഇടപാടും ഉണ്ടായിട്ടില്ല. പൂജ നടത്തിയവർക്ക് ചെറിയൊരു തുക ദക്ഷിണ മാത്രമാണ് താൻ നൽകിയതെന്നും ജയറാം മൊഴി നൽകി. അതേസമയം, വീട്ടിൽ നടത്തിയ പൂജയുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന ചിത്രങ്ങളും ജയറാം അന്വേഷണം ഉദ്യോഗസ്ഥർക്ക് കൈമാറി. മൊഴി വിശദമായി പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ വീണ്ടും ജയറാമിനെ വിളിപ്പിക്കുമെന്ന് ഇ ഡി വൃത്തങ്ങൾ അറിയിച്ചു.