ബിഹാർ വിജയം ആഘോഷിച്ച് എന്‍ഡിഎ; 'ജംഗിൾ രാജിന് നോ എന്‍ട്രി', ഇത് ട്രന്‍ഡ് അല്ല സുനാമിയെന്ന് ജെ പി നദ്ദ

Published : Nov 14, 2025, 07:30 PM IST
jp nadda

Synopsis

ബിഹാറിലെ മാഹാവിജയം ആഘോഷമാക്കി എന്‍ഡിഎ. ദില്ലിയിലെ ബിജപി ആസ്ഥാനത്ത് വൻ ആഘോഷമാണ് നടത്തുന്നത്

ദില്ല: ബിഹാറിലെ മാഹാവിജയം ആഘോഷമാക്കി എന്‍ഡിഎ. ദില്ലിയിലെ ബിജപി ആസ്ഥാനത്ത് വൻ ആഘോഷമാണ് നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള പ്രമുഖര്‍ ആഘോഷത്തില്‍ പങ്കെടുത്തു. അക്ഷീണം പ്രയത്നിച്ച എല്ലാ പ്രവർത്തകർക്കും നന്ദി അറിയിച്ച് ബിജെപി അധ്യക്ഷൻ ജെ പി നദ്ദ. ഇത് ട്രെൻഡ് അല്ല സുനാമിയാണെന്നും രാജ്യത്തും ബിഹാറിലും ജനം മോദിയിൽ അചഞ്ചല വിശ്വാസം അർപ്പിച്ചു, ജംഗിൾ രാജിന് പകരം ജനം വികസനത്തെ പുൽകി. ജംഗിൾ രാജിന് നോ എൻട്രി. 2024 ലെ തെരഞ്ഞെടുപ്പിൽ എൻഡിഎക്ക് കുറച്ചു സീറ്റ് കുറഞ്ഞു പോയതിൽ ജനം നിരാശരായി. തുടർന്നുള്ള എല്ലാ തെരഞ്ഞെടുപ്പിലും അചഞ്ചലമായ പിന്തുണ നൽകാൻ തീരുമാനിച്ചു. പ്രതിപക്ഷത്തിന് കനത്ത മറുപടി നൽകി. രാജ്യ താത്പര്യത്തിന് ഒപ്പമാണ് ജനങ്ങൾ എന്ന് പഠിപ്പിച്ചു എന്നും ജെ പി നദ്ദ ബിജെപി പ്രവർത്തകരെ അഭസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

ബീഹാറിലെ ജനങ്ങൾ സദ്ഭരണത്തിനും നല്ല ഭാവിക്കും വോട്ടു ചെയ്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സംസ്ഥാനത്തിന്‍റെ വികസനത്തിനുള്ള എല്ലാ വഴിയും തേടുമെന്നും സ്ത്രീകൾക്കും യുവാക്കൾക്കും മുന്നേറാനുള്ള അവസരങ്ങൾ ഉറപ്പാക്കുമെന്നും പ്രധാമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി നിതീഷ് കുമാറിനെയും എൻഡിഎ സഖ്യകക്ഷി നേതാക്കളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. എസ്ഐആറിനെതിരായ പ്രതിപക്ഷത്തിൻറെ കള്ളപ്രചാരണം ജനം തള്ളിയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു. ശുദ്ധീകരിച്ച വോട്ടർപട്ടിക അനിവാര്യമെന്ന സന്ദേശമാണ് ഫലം നല്കുന്നതെന്നും അമിത് ഷാ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനെ കൂട്ടു പിടിച്ചാണ് ബീഹാറിൽ ബിജെപി വിജയിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. അതേ സമയം സംസ്ഥാന ഭരണം ദുരുപയോഗം ചെയ്താണ് എൻഡിഎ വിജയിച്ചതെന്ന് പറഞ്ഞ സിപിഎം പൊളിറ്റ് ബ്യൂറോ എസ്ഐആർ, വോട്ട് കൊള്ള എന്നിവയിൽ മൗനം പാലിച്ചു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വയോധികയെ ഊൺമേശയിൽ കെട്ടിയിട്ട് മോഷണം; വീട്ടമ്മ അറസ്റ്റിൽ, ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാതെ കുഴങ്ങി പൊലീസ്
122 വീടുകളുടെ വാര്‍പ്പ് കഴിഞ്ഞു; 326 വീടുകളുടെ അടിത്തറയായി, വയനാട്ടിൽ ടൗണ്‍ഷിപ്പ് നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു