നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങുന്നതിന് നിരോധനം

Published : Aug 09, 2018, 01:36 PM ISTUpdated : Aug 09, 2018, 01:43 PM IST
നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങുന്നതിന് നിരോധനം

Synopsis

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനം ഇറങ്ങുന്നതിന് നിര്‍ത്തിവച്ചു. വിമാനങ്ങള്‍ പുറപ്പെടുന്നതിന് തടസമില്ല. ദേശീയ, അന്തര്‍ദേശീയ സര്‍വീസുകള്‍ നിര്‍ത്തിവച്ചുവെന്ന് അധികൃതര്‍ അറിയിച്ചു. ചെറുതോണി അണക്കെട്ടിലെ ട്രയല്‍ റണിന്‍റെ പശ്ചാത്തലത്തിലാണ് നിരോധനം. 

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനം ഇറങ്ങുന്നതിന് നിര്‍ത്തിവച്ചു. വിമാനങ്ങള്‍ പുറപ്പെടുന്നതിന് തടസമില്ല. ദേശീയ, അന്തര്‍ദേശീയ സര്‍വീസുകള്‍ നിര്‍ത്തിവച്ചുവെന്ന് അധികൃതര്‍ അറിയിച്ചു. ചെറുതോണി അണക്കെട്ടിലെ ട്രയല്‍ റണിന്‍റെ പശ്ചാത്തലത്തിലാണ് നിരോധനം. 

എന്നാൽ, ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നാണ് എറണാകുളം ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. വെള്ളപ്പൊക്കത്തെത്തുടർന്ന് 2013ൽ വിമാനത്താവളം അടച്ചിട്ടിരുന്നു. കനത്ത മഴയെത്തുടർന്ന് ഇടമലയാർ ഡാം തുറന്നുവിട്ട സാഹചര്യത്തില്‍ സമീപത്തെ ചെങ്ങൽ കനാൽ നിറഞ്ഞുകവിഞ്ഞതോടെയാണ് വിമാനത്താവളം അടച്ചുപൂട്ടിയത്. 

ചെങ്ങൽ കനാലിന്റെ ആഴം കൂട്ടിയും ബണ്ടുകൾ സ്ഥാപിച്ചും വിമാനത്താവളത്തെ വെള്ളപ്പൊക്കഭീഷണിയിൽ നിന്നും സംരക്ഷിക്കാൻ നടപടികളെടുത്തിരുന്നു. എന്നിരുന്നാലും ഇടമലയാർ‌ ഡാമിന്റെ നാല് ഷട്ടറുകളും ചെറുത്തോണി ഡാമിന്‍റെ ഒരു ഷട്ടറും തുറന്നതിനാല്‍ ഭീഷണി തള്ളിക്കളയാനാകില്ലെന്നാണ് സിയാൽ അധികൃതർ പറയുന്നത്. കനത്ത മഴയെത്തുടർന്ന് പെരിയാറിൽ ഒന്നരമീറ്ററോളം ജലനിരപ്പുയർന്നു. ആലുവ മണപ്പുറം മുങ്ങി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഓഹരി വിപണിയിൽ വൻലാഭം വാഗ്ദാനം; മാരാരിക്കുളം സ്വദേശിയായ വയോധികന് 19.62 ലക്ഷം നഷ്ടമായി
ആ തീരുമാനം മാറ്റി, നിയമസഭാ തെരഞ്ഞടുപ്പിൽ മത്സരിക്കാൻ തയ്യാറെന്ന് ആര്‍ ശ്രീലേഖ, പോക്സോ കേസിൽ ഹൈക്കോടതിയെ സമീപിക്കും