
ബെംഗളൂരു: ശാരീരികമായി നിരവധി ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ട് പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നേരിട്ടുകൊണ്ടിരിക്കുന്ന അസ്വസ്ഥതകളെക്കുറിച്ചും ശാരീരിക പ്രയാസങ്ങളെക്കുറിച്ചും മഅദ്നി വിവരങ്ങള്‍ പങ്കുവെച്ചത്.
കേസിന്‍റെ വിചാരണ ഇഴഞ്ഞുനീങ്ങിക്കൊണ്ടിരിക്കുമ്പോളാണ് ജഡ്ജിയെ സ്ഥലം മാറ്റിയത്. എന്നാല്‍ ഇതുവരെ വേറൊരാളെ തല്‍സ്ഥാനത്ത് നിശ്വയിച്ചിട്ടില്ല. നീതി നിഷേധിക്കുപ്പെടുന്നവന്‍റെ ഏറ്റവും വലിയ പ്രതീക്ഷയും ആശ്വാസവും പ്രാര്‍ത്ഥനയാണ്. പ്രിയ സഹോദരങ്ങള്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കണമെന്നാണ് കുറിപ്പിലൂടെ മഅദ്നി അഭ്യര്‍ത്ഥിക്കുന്നത്.ഡയബെറ്റിക് ന്യൂറോപതി കാരണം രാത്രിയായാല്‍ കൈകാലുകള്‍ക്ക് ശക്തമായ വേദനയും കഠിനമായ തണുപ്പുമാണ്. കണ്ണിന്‍റെ അസ്വസ്ഥത മൂര്‍ച്ഛിക്കുകയാണെന്നും കുറിപ്പിലുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam